കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇന്നും നിയന്ത്രണമേർപ്പെടുത്തി കർണ്ണാടക പോലീസ്.

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇന്നും നിയന്ത്രണമേർപ്പെടുത്തി കർണ്ണാടക പോലീസ്.

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇന്നും നിയന്ത്രണമേർപ്പെടുത്തി കർണ്ണാടക പോലീസ്. കർശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കേരളത്തിൽ നിന്നുള്ള ബസ്സുകൾ അതിർത്തിയിൽ വരെ സർവീസ് നടത്തുന്നുള്ളൂ.

കർണാടകയിൽ നിന്നുള്ള വാഹനങ്ങൾക്ക് നിയന്ത്രണമില്ല. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പോലീസ് വെടിവെയ്പ്പിൽ രണ്ടുപ്പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മലയാളികൾക്ക് മംഗ്ലൂരിൽ നിയന്ത്രണമേർപ്പെടുത്തിയത്.

മംഗളൂരുവില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവർത്തകരെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മംഗളൂരുവിലെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണ്. ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളില്‍ കർഫ്യുവിനൊപ്പം, നിരോധനാജ്ഞയും ഇന്‍റര്‍നെറ്റ് വിലക്കും തുടരുന്നു.

എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. നിലവിൽ ഡല്‍ഹിയിലും യുപിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.