നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണ കോടതിയിലെത്തി.
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണ കോടതിയിലെത്തി. അഭിഭാഷകനോടും സാങ്കേതിക വിദഗ്ധനോടൊപ്പമായിരുന്നു ദിലീപ് ദൃശ്യങ്ങള്‍ കാണാനെത്തിയത്. മറ്റുപ്രതികളും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു, എന്നാൽ ആ ഹർജിയിൽ ആവശ്യപ്പെട്ടത് പ്രകാരം പകർപ്പ് നൽകാൻ കോടതി വിസമ്മതിച്ചു. പക്ഷേ ദൃശ്യങ്ങള്‍ കാണുന്നതിന് സുപ്രീം കോടതി അനുമതി നല്‍കുകയിരുന്നു.
ദിലീപിനൊപ്പം മുംബൈയില്‍ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനാണ് ദൃശ്യങ്ങള്‍ പരിശോധിക്കാനായി കോടതിയില്‍ എത്തിച്ചേര്‍ന്നത്. നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് വാദിച്ചാണ് പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ പകര്‍പ്പ് അനുവദിക്കാതെ ഉപാധികളോടെ കാണാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
അതിനു ശേഷം ഡിജിറ്റല്‍ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാൽ അതിനുള്ള അനുമതി ദിലീപിന് ലഭിച്ചു. 2017 ഫെബ്രുവരി 17നാണു പള്‍സര്‍ സുനിയും മറ്റു ഗുണ്ടകളും ക്വട്ടേഷന്‍ പ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.
Photo Courtesy : Google/ images are subject to copyright

