പുതിയ സുരക്ഷാ സംവിധാനവുമായി എസ്ബിഐ: ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിൽ

പുതിയ സുരക്ഷാ സംവിധാനവുമായി എസ്ബിഐ: ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിൽ

എസ്ബിഐ ഉപഭോക്താക്കൾ ഇനിമുതല്‍ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനായി പോകുമ്പോൾ മൊബൈല്‍ഫോണും കൈയ്യില്‍ കരുതേണം. കാരണം ഫോണില്‍ വരുന്ന ഒടിപി നമ്പർ അടിച്ചുകൊടുത്താല്‍ മാത്രമേ ഇനിമുതല്‍ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ജനുവരി ഒന്നുമുതലാണ് ഈ സംവിധാനം നടപ്പിലാക്കുക.

തട്ടിപ്പുകൾ പെരുകി വരുന്ന സാഹചര്യത്തിലാണ് എസ്ബി ഐ യുടെ ഈ നടപടി, തട്ടിപ്പുകൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ഇങ്ങനെയൊരു പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അതും 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒടിപി സംവിധാനം കൊണ്ടുവരുന്നത്.

എടിഎം മെഷീനില്‍ പണം പിൻവലിക്കുവാനായി കാര്‍ഡ് ഇട്ടാല്‍ നമ്മൾ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും. സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ആ ഒടിപി നമ്പർ നല്‍കിയാല്‍ പണം പിന്‍വലിക്കാം. പക്ഷെ മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന എസ്ബിഐ ഉപഭോക്താക്കൾക്ക് ഈ സംവിധാനമുണ്ടാകില്ല.

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.