പൂർണവലയ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി.

പൂർണവലയ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി.

പൂർണവലയ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ പൂർണ വലയസൂര്യഗ്രഹണമാണ്. സംസ്ഥാനത്ത് കൂടുതലായി ദൃശ്യമായത് വടക്കൻ ജില്ലകളിൽ ആണ്. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം ആദ്യമായി വ്യക്തമായത്.

അതേസമയം വയനാട്ടുകാര്‍ ഇത്തവണ നിരാശരായി. മൂടല്‍ മഞ്ഞും മഴമേഘങ്ങളുമാണ് വയനാട്ടിലെ ഗ്രഹണകാഴ്ചയ്ക്ക് മങ്ങലേല്‍പ്പിച്ചത്. രാവിലെ 8.4നാണ് വലയ സൂര്യഗ്രഹണം ആരംഭിച്ചത്.
തെക്കന്‍ കേരളത്തില്‍ തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായാണ് വലയ സൂര്യഗ്രഹണം കാണാന്‍ സാധിച്ചത്. പതിനൊന്ന് മണിയോടെ സൂര്യഗ്രഹണം പൂര്‍ണ്ണമാവും.

നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പുള്ളതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനയുമാണ് ഗ്രഹണം വീക്ഷിച്ചത്. മിക്ക ജില്ലകളിലും ഗ്രഹണം വീക്ഷിക്കുന്നതിനായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോൾ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ തിരിക്കുന്നു. കേരളത്തില്‍ വലയഗ്രഹണം അവസാനം കണ്ടത് 2010 ജനുവരി 15ന് തിരുവനന്തപുരത്താണ്.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.