പ്രണവ് മോഹൻലാലിൻ്റെ മൂന്നാം വരവ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ.

പ്രണവ് മോഹൻലാലിൻ്റെ മൂന്നാം വരവ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ.

പ്രണവ് മോഹൻലാലിൻ്റെ മൂന്നാം വരവ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ഹൃദയത്തിലൂടെ. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഹൃദയം, അതിൽ നായകനായാണ് പ്രണവ് എത്തുന്നത്.

സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനീത് ശ്രീനിവാസൻ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

‘എൻ്റെ ഒരുപാട് നാളത്തെ സ്വപ്നം പൂവണിയുകയാണ്, ഞാന്‍ സംവിധായകനാകുന്ന അഞ്ചാമത്തെ ചിത്രമായ ഹൃദയം വരുന്നു. ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം’ എന്ന് കുറിച്ചുക്കൊണ്ടാണ് വിനീത് ചിത്രത്തെ കുറിച്ച്‌ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പ്രണവ് നായകനാകുന്ന ചിത്രത്തില്‍ നായിക ആകുന്നത് ലിസ്സിയുടെയും പ്രിയദര്‍ശൻ്റെയും മകളായ കല്യാണിയാണ്. കല്യാണിയുടെ മലയാളത്തില്‍ അനൗൺസ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിൻ്റെ നായികയായി കല്യാണി എത്തിയിരുന്നു. ഹലോയിലൂടെ അഭിനയ രംഗത്തെത്തിയ താരപുത്രി ഇപ്പോൾ മലയാളത്തിലും സജീവമാവുകയാണ്.

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിൻെറ മറ്റൊരു പ്രത്യേകതയാണ്. സിനിമ നിര്‍മ്മിക്കുന്നത് വിശാഖ് സുബ്രഹ്മണ്യനാണ്. നോബിള്‍ തോമസിനൊപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മായാനദി, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ദര്‍ശനാ രാജേന്ദ്രനും ചിത്രത്തിലുണ്ട്.

വിനീത് ശ്രീനിവാസനെ കൂടാതെ മോഹൻലാലും, പ്രണവും ചിത്രത്തെ കുറിച്ച്‌ ഫേസ്ബുക്കിലൂടെത്തന്നെ പങ്കുവെച്ചിട്ടുണ്ട്. 2020 ലെ ഓണത്തിനാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.