യുഎസ് സൈന്യത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ.
യുഎസ് സൈന്യത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇറാൻ പാർലമെൻറിൽ പാസ്സായി. പെന്റഗണേയും ഭീകരരുടെ പട്ടികയില്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്ഠ്യേനയാണ് പാര്‍ലമെന്റ് പാസാക്കിയത്. മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം.
പ്രമേയത്തില്‍ നേരത്തെ തന്നെ 209 എംപിമാര്‍ ഒപ്പുവെച്ചിരുന്നു. ഇന്ന് രാവിലെയാണ് പാർലമെൻറിൽ പ്രമേയം അവതരിപ്പിച്ചത്. ഇറാന് വിദേശകാര്യമന്ത്രിക്ക് യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള വീസ അമേരിക്ക നിഷേധിച്ചു. അതേസമയം, ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്. രാജ്യത്തുനിന്ന് അമേരിക്കന്‍ സൈന്യം ഒഴിഞ്ഞുപോകണമെന്ന് ഇറാഖ് പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
യുഎസ് യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സൈന്യം പിന്മാറണമെന്ന് ഇറാഖ് ആവശ്യപ്പെട്ടത്. അതേസമയം കഴിഞ്ഞദിവസം ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മസ്ഥലമായ കെര്മനിലെത്തി. അമേരിക്കയ്ക്ക് സുലൈമാനിയുടെ വധത്തിന് ശക്തമായ തിരിച്ചടിനല്‍കുമെന്ന് ഇറാന് വീണ്ടും ആവര്‍ത്തിച്ചു.
Photo Courtesy : Google/ images are subject to copyright