കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1486 ആയി.

കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1486 ആയി.

കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1486 ആയി. കൂടാതെ ഇതുവരെ 65,209 കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം ചൈനയിൽ മരിച്ചത് 116 പ്പേരാണ്. ഇന്നലെ മാത്രം പുതിയതായി കൊറോണബാധ സ്ഥിരീകരിച്ചത് 4823പ്പേർക്കാണ്. 

ലോകത്താകെ കൊറോണ ബാധിച്ച്‌ 1486 പേരാണ് മരിച്ചത്. ഇതില്‍ 1483 പേരും ചൈനയിലാണ്. അതിനിടെ ജപ്പാനിലും കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു. നേരത്തെ മരിച്ചത് ഹോങ്കോങ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലായിരുന്നു.

ഏപ്രില്‍ മാസത്തോടെ പകര്‍ച്ചവ്യാധി അവസാനിക്കുമെന്നാണ് രാജ്യത്തെ മുതിര്‍ന്ന മെഡിക്കല്‍ അഡ്‌വൈസര്‍ പ്രവചിക്കുന്നത്. എന്നാൽ കേരളത്തില്‍ പാലക്കാടും മലപ്പുറത്തും വയനാട്ടിലും നിരീക്ഷണം തുടരുകയാണ്. നിലവില്‍ ആശങ്കപ്പെടാനില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.