ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി.

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി.

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി. കൂടാതെ രോഗബാധിതരുടെ എണ്ണം 20,400 ആയി. ചൈനയില്‍ വൈറസ് അതിവേഗം പടരുന്നതായാണ് ആരോഗ്യകമ്മീഷൻ്റെ വിലയിരുത്തല്‍. അടുത്ത ദിവസങ്ങളായി 2,345 കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്.

ചൈനയിലെ ഗതാഗതം, ടൂറിസം, ഹോട്ടലുകള്‍, തിയറ്ററുകള്‍, വിനോദമേഖല തുടങ്ങി ബിസിനസിന്റെ മിക്ക മേഖലകളും സ്തംഭനത്തിലേക്കു നീങ്ങുകയാണ്. വൈറസ് പടരുന്നത് തടയുന്നതിനായി ബെയ്‌ജിങ്‌ കഴിഞ്ഞ ദിവസം കുറേ നിർദ്ദേശങ്ങൾ നൽകിയിരുന്നു. നിർദ്ദേശങ്ങൾ പാലിക്കാത്ത പ്രാദേശിക ഉദ്യോഗസ്ഥര്‍ കഠിനശിക്ഷ നേരിടേണ്ടിവരുമെന്നു പ്രസിഡന്റ് ഷി ചിന്‍പിങ് മുന്നറിയിപ്പും നല്‍കിയിരുന്നു.

വൈറസ് നിയന്ത്രണാതീതമായതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയാ മാസ്‌കുകള്‍, സംരക്ഷണ സ്യൂട്ടുകള്‍ എന്നിവ ആവശ്യമാണെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു. നിലവിൽ 24 രാജ്യങ്ങളിലേക്ക് വൈറസ് രോഗം പടര്‍ന്നിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ചൈനയുമായുള്ള അതിര്‍ത്തിയിലെ 13 പാതകളില്‍ 10 ഉം ഹോങ്കോങ് അടച്ചു. വിവിധ സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ വൈറസ് അതിവേഗം പടരുന്നതിനാല്‍ ചൈനയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.