ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി: ഇന്നലെ മാത്രം മരിച്ചത് 57പ്പേർ

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി: ഇന്നലെ മാത്രം മരിച്ചത് 57പ്പേർ

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. കൂടാതെ 2,829 പേര്‍ക്കുകൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇന്നലെ മാത്രമായി കൊറോണ ബാധിച്ച് മരിച്ചത് 57പ്പേരാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 17,205 ആയി.

നിലവിൽ 25 രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. ചൈനയ്ക്ക്‌ പുറത്ത് ഫിലിപ്പീന്‍സില്‍ രോഗം മൂലം ഒരാള്‍ ഇന്നലെ മരിച്ചിരുന്നു. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ സ്ഥിതി അതീവഗുരുതരവും സങ്കീര്‍ണവുമാണെന്ന് രാജ്യാന്തര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരണസംഖ്യ ഉയര്‍ന്നതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചുകോടിയോളം ആളുകള്‍ക്കാണ് വീടുകളില്‍ത്തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അവിടേയ്ക്കുള്ള ഗതാഗതവും പൂർണമായി നിയന്ത്രിച്ചിരിക്കുകയാണ്.

കേരളത്തില്‍ രണ്ടുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. കൂടാതെ ഇന്നലെ തെറ്റായ പ്രചരണം നടത്തിയ മൂന്നുപ്പേരെ അറസ്റ്റ് ചെയ്‌തു.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.