കൊറോണ വൈറസിനെക്കുറിച്ച് അറിയേണ്ടതും, അറിയാത്തതുമായ കാര്യങ്ങൾ

കൊറോണ വൈറസിനെക്കുറിച്ച് അറിയേണ്ടതും, അറിയാത്തതുമായ കാര്യങ്ങൾ

കോവിഡ് -19 എന്ന കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. അൻ്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ സ്ഥിരീകരിച്ചു.മാരകമായ കൊറോണാ വൈറസ് പടര്‍ന്നുപിടിച്ച്‌ പകര്‍ച്ചവ്യാധിയായി മാറിയാല്‍ 15 മില്ല്യണ്‍ ജനങ്ങള്‍ വരെ കൊല്ലപ്പെട്ടേക്കാമെന്നാണ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി പുറത്തുവിടുന്ന റിപ്പോർട്ട്. കൂടാതെ ചൈനയ്ക്ക് പുറമെ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുകയെന്നാണ് ഇപ്പോഴുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ കോറോണബാധിച്ച് 3383 മരണങ്ങളും ഒരു ലക്ഷത്തോളംപേര്‍ക്ക് വൈറസ് ബാധ പിടിപെടുകയും ചെയ്തിട്ടുണ്ട്. ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലും മരണനിരക്ക് ഉയരുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ മരണം സംഭവിച്ചിട്ടില്ലെങ്കിലും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഈ അവസ്ഥയില്‍ ചൈനയ്‌ക്കൊപ്പം ഇന്ത്യയിലും ആള്‍നാശം സംഭവിക്കുമെന്ന മുന്നറിയിപ്പ് എല്ലാവരിലും ഞെട്ടൽ ഉണ്ടാക്കുന്നുണ്ട്.

സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസ് ആണ് കൊറോണ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളങ്ങളെയാണ് ഈ വൈറസ് സാധാരണയായി ബാധിക്കുക. ഇപ്പോഴും പല രാജ്യങ്ങളിലും ഈ വൈറസിനെ കണ്ടുപിടിക്കാനുള്ള ഡയഗണോസ്റ്റിക് കിറ്റുകളോ, ഉപകരണങ്ങളോപ്പോലും എത്തിയിട്ടില്ല. കൊറോണ വൈറസിന് നിലവിൽ വാക്‌സിനോ, പ്രേത്യേക ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങൾക്ക് ശമനം നൽകുന്ന വേദന സംഹാരികൾ, ഗുളികകൾ എന്നിവയാണ് നിലവിൽ നൽകുന്നത്. അതുകൊണ്ട് തന്നെ നാം ഇപ്പോൾ ജീവിക്കുന്നത് ആരോഗ്യ അടിയന്തരാവസ്ഥയിലാണ്. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരാം.

കൊറോണ വൈറസ് ബാധിച്ചാൽ അടുത്ത ദിവസങ്ങളിൽ തന്നെ ലക്ഷണങ്ങൾ കാണിച്ചേക്കില്ല. പത്തു ദിവസമെങ്കിലും എടുക്കും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങാൻ. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, ശ്വാസതടസം, എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തുമ്പോഴേക്കും ശ്വാസകോശത്തിൽ അൻപതുശതമാനം ഫൈബ്രോയ്ഡ്സ് ആയിട്ടുണ്ടാകും, അപ്പോഴേക്കും ചികിൽസിച്ച് ഭേദമാക്കാൻ കഴിയുന്നതിലും വൈകിയേക്കും. പിന്നെയെങ്ങനെയാണ് ഇത് തുടക്കത്തിൽ കണ്ടെത്താൻ കഴിയുക എന്നായിരിക്കും മിക്കവരുടെയും സംശയം. എന്നാൽ ഒരു ലളിതമായ സ്വയം പരിശോധന മാർഗം തായ്‌വാൻ വിദഗ്ധർ നൽകുന്നു. എല്ലാദിവസവും ചെയ്യാവുന്ന ഒരു ലളിതമായ പരിശോധന രീതിയാണിത്. ഇതെങ്ങനെയാണ് ചെയ്യുന്നതെന്നാൽ, ദീർഘമായ ശ്വാസം അകത്തേക്കെടുക്കുക, പത്തു സെക്കൻഡിൽ കൂടുതൽ ശ്വാസം പിടിച്ചു നിർത്തുക. ചുമയില്ലാതെ അസ്വസ്ഥതയില്ലാതെ വളരെ സുഗമമായി നിങ്ങൾക്കിത് ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ ശ്വാസകോശത്തിൽ ഫൈബ്രോയ്ഡ്സ് ഇല്ലെന്ന് തെളിയിക്കുന്നു. രോഗം പടരുന്ന നിർണ്ണായകമായ ഈ അവസരത്തിൽ ശുദ്ധവായുവുള്ള അന്തരീക്ഷത്തിൽ എല്ലാദിവസവും കഴിയുന്ന സമയങ്ങളിൽ ഇങ്ങനെ ചെയ്‌ത്‌ സ്വയം പരിശോധന നടത്തി ഇല്ലെന്ന് ഉറപ്പുവരുത്തുക.

കോവിഡ് -19 ചികിൽസിച്ച് ഭേദപ്പെടുത്താൻ വളരെ പ്രയാസമാണ് അതിനാൽ തന്നെ നമ്മൾ പലകാര്യങ്ങളും ശ്രദ്ധിക്കണം. എപ്പോഴും വായയും തൊണ്ടയും നനവുള്ളതാണെന്ന് ഉറപ്പുവരുത്തുക. ഒരിക്കലും വരണ്ടതാകരുത്. കൊറോണ വൈറസ് കേസുകളിൽ ചികിൽസിക്കുന്ന ജാപ്പനീസ് ഡോക്ടറുമാരുടെ ഒരു ഉപദേശമാണിത്. ഓരോ 15 മിനിറ്റിലും കുറേച്ചേ വെള്ളം കുടിച്ചു കൊണ്ടിരിക്കുക. കാരണം വായയും തൊണ്ടയും വരണ്ടിരുന്നാൽ പത്ത് സെക്കണ്ടിനുള്ളിൽ വൈറസ് വായയിൽ കൂടി ശരീരത്തിലേക്ക് പ്രവേശിക്കും. വായിലേക്കെത്തുന്ന വൈറസ് വിൻഡ് പൈപ്പുകളിലേക്കും, അതുവഴി ശ്വാസകോശത്തിലേക്കും പ്രവേശിക്കും. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. എന്നാൽ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നവരാണെങ്കിൽ വൈറസ് നിങ്ങളുടെ വായിലേക്ക് കടന്നാൽ വെള്ളം കുടിക്കുന്നതിലൂടെ വൈറസ് അന്നനാളത്തിൽകൂടി വയറ്റിലേക്ക് ഒഴുകുമെന്നും, വയറ്റിൽ എത്തിക്കഴിഞ്ഞാൽ വയറ്റിലെ അസിഡിക് പവർ വൈറസിനെ ഇല്ലാതാകുമെന്നുമാണ് ജാപ്പനീസ് ഡോക്ടർമാർ നൽകുന്ന ഉപദേശം.

എന്നാൽ കൊറോണ വൈറസിന് ഇതുവരെ വാക്‌സിനുകളോ, ചികിത്സയോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ഏറ്റവും നല്ല മാർഗം വരാതിരിക്കാൻ നോക്കലാണ്. ഇതെങ്ങനെ പ്രതിരോധിക്കാം:

– കൈകൾ ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് ഹാൻഡ് വാഷ് കഴുകുകയോ, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക.

-വൈറസ് ഉള്ള പ്രതലങ്ങളിൽ സ്പർശിച്ചശേഷം ആ കൈകൾക്കൊണ്ട് വായിലോ, മൂക്കിലോ, കണ്ണിലോ തൊടാതിരിക്കുക.

– പരമാവധി എവിടെപ്പോയാലും മാസ്‌ക് ഉപയോഗിക്കുക.

– തിരക്കേറിയ നഗരങ്ങളിൽ പോകാതിരിക്കുക. പനിയുള്ളവരെ കാണാതിരിക്കുക.

– ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കുക. ചെറുചൂടുവെള്ളമാണ് നല്ലത്. നിങ്ങളുടെ തൊണ്ട വരണ്ടിരിക്കാതെ നോക്കുക. പക്ഷെ ഒരു സമയത്ത് തന്നെ ധാരാളം വെള്ളം കുടിക്കുന്നതിലും നല്ലത് ഇടയ്ക്കിടയ്ക്ക് കുടിക്കുക. അതിനാൽ തന്നെ എവിടെപോകുമ്പോഴും കയ്യിൽ വെള്ളം കരുതുക.

– നിങ്ങളുടെ ഡയറ്റിൽ വിറ്റാമിന് സി അടങ്ങിയിട്ടുള്ള ഭക്ഷണം ഉൾപ്പെടുത്തുക.

വൈറസ് ബാധിച്ചാൽ മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാൻ വിശ്രമിക്കുകയും, മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുകയും വേണം. തുമ്മുമ്പോളും ചുമയ്ക്കുമ്പോളും തൂവാല ഉപയോഗിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇവയെല്ലാം കൊറോണ വൈറസിൻ്റെ വ്യാപനം തടയാൻ സഹായിക്കും.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.