അമൃത്​സറില്‍ രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33 ആയി.

അമൃത്​സറില്‍ രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33 ആയി.

അമൃത്​സറില്‍ രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33 ആയി. അമൃത്​സറിലെ ഗുരു നാനാക് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മാര്‍ച്ച്‌ മൂന്നിന് ഇറ്റലിയില്‍ നിന്നെത്തിയവരാണ്.

കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. ഇതേതുടർന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാര്‍ച്ച്‌ എട്ടിന് നടത്താനിരുന്ന ഹോളി മിലാന്‍ ആഘോഷം ഒഴിവാക്കി. 

രാജ്യത്താകെ 52 ലാബുകള്‍ കോവിഡ്-19 പരിശോധനക്കായി സജ്ജമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യൂറോപ്പിലെ വൈറസ് പ്രഭവകേന്ദ്രമായ ഇറ്റലിയില്‍ നിന്ന് സമീപകാലത്ത് ഇന്ത്യയിലെത്തിയ 1300ഓളം പേരെ കണ്ടെത്തി നിരീക്ഷിക്കാനുള്ള നടപടികളിലാണ് ഇപ്പോൾ ആരോഗ്യ വകുപ്പ്.

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.