എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും കൊച്ചിയിലെത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവവും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കുട്ടിയുടെയും മാതാപിതാക്കളുടെയും ആരോഗ്യനില തൃപ്തികരമാണ്.  

ഏഴാം തിയതി രാവിലെ ദുബായില്‍ നിന്നുള്ള ഇകെ-503 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തന്നെ കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ശരീര സ്രവങ്ങളുടെ പരിശോധനയിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.  

പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചുപേരുമായി ഇടപഴകിയ കൂടുതല്‍പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. മൂന്നു വയസുള്ള കുഞ്ഞും മാതാപിതാക്കളും എത്തിയ വിമാനത്തിലെ യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് നടത്തിവരുന്നുണ്ട്. ഇവരുമായി ഇടപഴകിയ കൂടുതല്‍പേരെ കണ്ടെത്താനുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞ് മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കൂടാതെ കോവിഡ് 19 ബാധിത രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും അല്ലാത്തവർക്കെതിരെ നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കാനാണ് തീരുമാനമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.