ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നല്കണമെന്ന് മുഖ്യമന്ത്രി.

ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നല്കണമെന്ന് മുഖ്യമന്ത്രി.

ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നല്കണമെന്ന് മുഖ്യമന്ത്രി. കേരളം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും, അതുകൊണ്ട് സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത സർവീസ് സംഘടനാ നേതാക്കന്മാരുടെ യോഗത്തിലാണ് ഈ നിർദ്ദേശം ഉന്നയിച്ചത്. സൗജന്യ റേഷൻ, പ്രാഥമിക ആവശ്യങ്ങൾ എന്നിവയ്ക്ക് കോടികളാണ് വേണ്ടിവരുന്നത്, അതിനാലാണ് സഹായം അഭ്യർത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ നിർദ്ദേശത്തോട് എല്ലാവരും അനുകൂല വ്യക്തമാക്കി. താഴെത്തട്ടിലുള്ള ജീവനക്കാരെ ഇതിൽ നിന്നും ഒഴിവാക്കണമെന്ന് പ്രതിപക്ഷ എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു. കമ്മിറ്റി വിളിച്ചുചേർത്ത് എല്ലാവരുംകൂടി ആലോചിച്ച തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയെ എത്രയും പെട്ടന്ന് അറിയിക്കാമെന്ന് സർവീസ് സംഘടനകൾ അറിയിച്ചു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.