മലയാളത്തിൽ വൻ ഹിറ്റായ അയ്യപ്പനും കോശിയും തെലുങ്കിലേക്ക്.
മലയാളത്തിൽ വൻ ഹിറ്റായിമാറിയ ചിത്രമാണ് അയ്യപ്പനും കോശിയും. എന്നാൽ ഇതാ സിനിമാ ലോകത്ത് നിന്നും ഒരു പുതിയ വാർത്ത, അയ്യപ്പനും കോശിയും തെലുങ്കിലേക്ക്. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും പൃഥ്വിരാജുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തെലുങ്കിൽ നന്ദമുറി ബാലകൃഷ്ണ, റാണ ദഗുബട്ടി എന്നിവരാകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ദഗുബാട്ടി ചിത്രത്തില്‍ പൃഥ്വിരാജിൻ്റെ വേഷവും, നന്ദമുറി ബാലകൃഷ്ണ ബിജുമേനോൻ്റെ വേഷവും ആയിരിക്കും അവതരിപ്പിക്കുക.
തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എൻ്റര്ടെയിന്മെന്റ്സാണ് ചിത്രത്തിൻ്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം തമിഴിലും റീമേയ്ക്ക് ചെയുണ്ടെന്നാണ് റിപ്പോർട്ട്, തമിഴിൽ പൃഥ്വിരാജിൻ്റെ വേഷം ചെയ്യുന്നത് ധനുഷായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. നിര്‍മാതാവായ കതിര്‍സേനന്‍ ആണ് തമിഴില്‍ ചിത്രം നിര്‍മിക്കുന്നത്.
Photo Courtesy : Google/ images are subject to copyright