രാജ്യത്ത് കൊറോണ ബാധിച്ച് 24 മണിക്കൂറിനുള്ളിൽ 4 മരണവും, 92 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കൊറോണ ബാധിച്ച് 4 മരണവും, കൂടാതെ 92 പുതിയ കേസുകളും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ രാജ്യത്ത് കോറോണ വൈറസ് ഇതുവരെ സമൂഹ വ്യാപനത്തിൻ്റെ ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
അദ്ദേഹം ഇന്ന് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 29ഉം, രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1071 ഉം ആയെന്ന് അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കുറവാണെന്നും, രാജ്യത്ത് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിൽ ഒരു ശതമാനം ആളുകൾ ഇപ്പോഴും പാലിക്കാതിരിക്കുന്നുണ്ട്, ഇങ്ങനെ ലോക്ഡൗൺ നടത്തുന്നതിൽ ഒരു അർത്ഥവുമില്ലെന്നും, എന്നാൽ നൂറു ശതമാനം ആളുകളും ഇത് പാലിക്കുകയാണെങ്കിൽ കൊറോണ പൂർണമായും തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം തടയുന്ന കാര്യത്തില്‍ ഇനിയുള്ള പത്തുദിവസം ഏറ്റവും നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ രോഗബാധ പടരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ലോക്ഡൗൺ നിയന്ത്രങ്ങളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright