ലോക്‌ഡോൺ സമയത്ത് രാജ്യത്ത് ചരക്കുകൾ കെട്ടികിടക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നൽകി.

ലോക്‌ഡോൺ സമയത്ത് രാജ്യത്ത് ചരക്കുകൾ കെട്ടികിടക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നൽകി.

ലോക്‌ഡോൺ സമയത്ത് രാജ്യത്ത് ചരക്കുകൾ കെട്ടികിടക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നൽകി. വേർതിരിവില്ലാതെ എല്ലാ ചരക്ക് നീക്കത്തിനും കേന്ദ്രം അനുമതി നൽകി. കൂടാതെ പത്ര വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കും തടസമുണ്ടാകരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാല്‍ സംഭരണ,വിതരണവുമായി ബന്ധപ്പെട്ട പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെയുള്ളവയുടെയും, എല്ലാ പലചരക്കുകളുടെയും ഉൾപ്പെടെയുള്ള ട്രാൻസ്‌പോർട്ടേഷനും തടസമുണ്ടാകരുതെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സേവനങ്ങള്‍ക്കും അനുവാദം നല്‍കി.

അതേസമയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് മുന്‍കൂറായി തുക പിന്‍വലിക്കാന്‍ അനുവാദം നല്‍കി കേന്ദ്ര തൊഴില്‍ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.