കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലയിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലയിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു സി​ആ​ര്‍​പി​സി സെ​ക്ഷ​ന്‍ 144 പ്ര​കാ​രമാണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചത്. ഇന്ന് രാവിലെ മുതൽ നിരോധനാജ്ഞ നിലബിൾ വന്നു.

അതിനാൽ തന്നെ ജി​ല്ല​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു പേ​രി​ല്‍ കൂ​ടു​ത​ല്‍ ഒ​ത്തു​ചേ​രു​ന്ന​തി​ന് നി​രോ​ധ​മു​ണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആവശ്യ സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയെന്നും ഉത്തരവിൽ പറയുന്നു.

കൊ​റോ​ണ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ജ​ന​ങ്ങ​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ട്ടം കൂ​ടു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും കോ​ട്ട​യം പാ​ലാ സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രും റി​പ്പോ​ര്‍​ട്ട് ചെ​യ്‌തതിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഉത്തരവ് നടപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു, കൂടാതെ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.

എല്ലാവരുടെയും സുരക്ഷയ്ക്കായാണ് ഇങ്ങനെയൊരു നടപടിയെന്നും ഇതിനോട് എല്ലാവരും സഹരിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു. ഇന്നലെ പായിപ്പാട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചു കൂട്ടത്തോടെ തെരുവിലിറങ്ങി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.