വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കൊറോണവൈറസ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു.

വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കൊറോണവൈറസ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു.

വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കൊറോണവൈറസ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേര്‍ ഇറാനിലും 12 പേര്‍ യുഎഇയിലും അഞ്ച് പേര്‍ ഇറ്റലിയിലുമാണുള്ളത്. ശ്രീലങ്ക, റുവാണ്ട, കുവൈത്ത്, ഹോംങ് കോംങ് എന്നിവടങ്ങില്‍ ഓരോരുത്തരും ഉണ്ട്.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരെ മടക്കികൊണ്ടുവരാൻ കേന്ദ്രത്തിന് ഡബ്യൂഎച്ച്ഓയുടെ നിർദേശങ്ങൾ പാലിക്കണം. ഇറാനിലെ ഖൂമിലാണ് രോഗബാധിതരുള്ളതെന്നാണ് റിപ്പോര്‍ട്ട്. ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗമില്ലാത്ത 389പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചിരുന്നു. ഇവര്‍ നിലവിൽ രാജസ്ഥാനിലെ ജയ്‌സാല്‍മേറിലടക്കം വിവിധ സൈനികകേന്ദ്രങ്ങളിൽ നിരീക്ഷണത്തിലാണ്.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.