കൊറോണ വൈറസ്: രാജ്യത്ത് സമൂഹവ്യാപനം നടന്നതായി സൂചന.

കൊറോണ വൈറസ്: രാജ്യത്ത് സമൂഹവ്യാപനം നടന്നതായി സൂചന.

കൊറോണ വൈറസ് രോഗബാധ രാജ്യത്ത് സമൂഹവ്യാപനം നടന്നതായി സൂചന. ഐസിഎംആറിൻ്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച സൂചന. രാജ്യത്തെ പലയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 104പ്പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു, ഇവരിൽ 40 ശതമാനം ആളുകളും വിദേശത്ത് പോകുകയോ, രോഗികളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യാത്തവരാണെന്നാണ് കണ്ടെത്തൽ.

5 സംസ്ഥാനങ്ങളിലെ 36 ജില്ലകളിലാണ് രോഗികളെ കണ്ടെത്തിയത്. അതേസമയം രാജ്യത്തെ കോവിഡ് മരണം 200 കടന്നു. കൂടാതെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 6412 ആയി. ഡല്‍ഹിയില്‍ മാത്രം ഇതുവരെ 720 കേസുകള്‍ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലും മരണസംഖ്യ ഉയരുകയാണ്. അതിനാൽ വീടിന് പുറത്തിറങ്ങുന്നവര്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് മധ്യപ്രദേഷിലും രാജസ്ഥാനിലും കര്‍ശന നിര്‍ദേശം നല്‍കി. അസാമിൽ ഇന്ന് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. 65 വയസ്സുക്കാരനാണ് മരിച്ചത്.

ഐ.സി.എം.ആര്‍ കോവിഡ് വ്യാപന മേഖലകളിലും ഹോട്സ്പോട്ടുകളിലും രോഗലക്ഷണമുള്ള എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കികൊണ്ടുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പനി, ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയുള്ളവരും സ്രവ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശം.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.