‘നമ്മൾ അതിജീവിക്കും’ പുതിയ വീഡിയോയുമായി കേരളം പോലീസ്.
നമ്മൾ അതിജീവിക്കും പുതിയ വീഡിയോയുമായി കേരളം പോലീസ്. കേരളം കൊറോണയെ എങ്ങനെ പ്രതിരോധിക്കുമെന്ന് രസകരമായി ഒരു വീഡിയോ ഒരുക്കിയിരുന്നു കേരള പോലീസ്, അത് എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലുമായിരുന്നു. എന്നാലിതാ പുതിയ വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം കേരള പോലീസ്.
വീഡിയോ കാണുന്നതിനായി Click Here: shorturl.at/klwH0
നമ്മൾ അതിജീവിക്കുമെന്ന പേരിൽ കേരള പോലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ആദ്യം കൊറോണയെന്ന അമ്പിനെ ഹാൻഡ് വാഷ് കൊണ്ടാണ് പ്രതിരോധിക്കുന്നത്, അതിന് പിന്നാലെ മാസ്ക്കും ലോക്ഡൗൺ കൊണ്ടും തടഞ്ഞു നിർത്തുന്നു. ഇതോടെ കൊറോണ കേരളത്തോട് പരാജയപ്പെട്ട് ഓടുന്നു.
കേരള പൊലീസ് അംഗങ്ങൾ തന്നെയാണ് വീഡിയോയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചിരിക്കുന്നത്. ഇതിനുമുൻപ് എങ്ങനെയാണ് കൈകൾ കഴുകേണ്ടതെന്നു പൊലീസുകാർ ഡാൻസിലൂടെ അവതരിപ്പിച്ചത് രാജ്യാന്തര മാധ്യമങ്ങളിലുൾപ്പടെ ശ്രദ്ധ നേടിയിരുന്നു.
Photo Courtesy : Google/ images are subject to copyright