രാജ്യത്ത് കൊറോണയുടെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
രാജ്യത്ത് കൊറോണയുടെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇപ്പോൾ ഭയപ്പെടുകയല്ല വേണ്ടത് ജാഗ്രതയോടെയും കരുതലോടെയും ഇരിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്വാള് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം ഏകദേശം പതിനാറായിരത്തോളം പരിശോധനകൾ നടത്തിയിരുന്നു, അതിൽ 0.2 ശതമാനം മാത്രമാണ് പോസിറ്റീവ് ആയിരുന്നത്. ഇതിൽ നിന്നും വലിയതോതില് രോഗം ബാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാന് സാധിച്ചത്. റാപ്പിഡ് പരിശോധന നടത്താനുള്ള കിറ്റുകള്ക്ക് അനുമതി നല്കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഭ്യന്തര ഉപയോഗത്തിനു ഒരുകോടി ഹൈഡ്രോക്സി ക്ലോറോക്വിന് ഗുളികകളാണ് വേണ്ടത്, എന്നാൽ ഇപ്പോൾ നമ്മുടെയടുത്ത് 3.28 കോടി ഹൈഡ്രോക്സി ക്ലോറോക്വിന് ഗുളികകള് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏപ്രില് മാസത്തില് ഉത്സവങ്ങളും ആഘോഷങ്ങളും ലോക്ക്ഡൗണിന്റെ നിര്ദേശങ്ങള് അനുസരിച്ചേ അവ നടത്താവൂ എന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും കര്ശന നിര്ദേശം നൽകിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

