മഹാരാഷ്ട്രയുടെ സ്ഥിതി വഷളാവുന്നു : 51 മാധ്യമപ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയുടെ സ്ഥിതി വഷളാവുന്നു : 51 മാധ്യമപ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

മുംബൈയിലെ 51 മാധ്യമപ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചാനല്‍ റിപ്പോർട്ടർമാരും ക്യാമറാൻമാൻമാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കമാണ് 51 പ്പേർ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ കോവിഡ് 19 പോസിറ്റീവായ മിക്കവർക്കും രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.

ഇവർ കഴിഞ്ഞ ദിവസംവരെ ജോലി ചെയ്തതിനാൽ സമ്പർക്ക പട്ടിക തയ്യാറാക്കി, പട്ടികയിലുള്ളവരുടെ അടുത്ത് ക്വാറന്‍റീനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. ഇത്രയുംപ്പേരുടെ റിസൾട്ട് പോസിറ്റീവ് ആയതിനാൽ സയണിലെ മീഡിയ കോളനി അടച്ചിടും.

അതേസമയം മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം നാലായിരം കവിഞ്ഞു. 24 മണിക്കൂറിനിടെ 552 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 4200 ആയി ഉയർന്നു. 223 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മുംബൈയിലെ മാത്രം കണക്ക് നോക്കുകയാണെങ്കിൽ രോഗബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക് അടുക്കുന്നു. മുംബൈയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പൊലീസുകാർക്കും, പുറമെ ഇപ്പോൾ മാധ്യമപ്രവർത്തകരിലേക്കും പടരുകയാണ്.

മുംബൈ നഗരത്തിലെ 721 വാര്‍ഡുകളും അതിവേഗം വൈറസ് പടരുന്ന പുണെ, പിംപിരി ചിൻഞ്ച്വാഡ്, താനെ, മിര ഭയന്തര്‍ പ്രദേശങ്ങളും അതിതീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ചു. ഇവിടത്തെ നിയന്ത്രണങ്ങൾ കർശനമായിരിക്കും.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.