ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെ ഇളവുകൾ തിരുത്തി കേരളം.

ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെ ഇളവുകൾ തിരുത്തി കേരളം.

ഇളവുകൾ തിരുത്തി കേരളം. കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ഇളവുകളിൽ തിരുത്തൽ. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കേണ്ടെന്നാണ് കേരളത്തിൻറെ പുതിയ തീരുമാനം. വീടുകളില്‍ പോയി ബാര്‍ബര്‍മാര്‍ മുടിവെട്ടണം. ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്ക് മാത്രമാണ് യാത്ര ചെയ്യാൻ പാടുള്ളു. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.

കേന്ദ്രം ഇടപ്പെട്ടതിനെ തുടർന്നാണ് കേരളത്തിൻറെ ഈ തിരുത്തലുകൾ, കൂടുതൽ തിരുത്തലുകൾ ഇന്ന് വൈകിട്ടോടെ അറിയാം. ഇളവുകളിൽ കൂടുതൽ മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന. രണ്ടാംഘട്ട ലോക്ഡൗണിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈമാസം 15ന് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളം ലംഘിച്ചെന്നാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ. നിര്‍ദേശങ്ങളില്‍ ലംഘനം വന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

അതേസമയം സംസ്ഥാനത്ത് ഇളവുകളിൽ ആശയകുഴപ്പം. ഗതാഗതത്തിന് അടക്കം പൊലീസ് നല്‍കിയ ഇളവുകള്‍ നിലവില്‍ വന്നെങ്കിലും നാളെ മുതലാണ് ഇളവുകളെന്നാണ് കലക്ടര്‍ പറയുന്നത്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.