രാജ്യത്ത് കോവിഡ് മരണം 500 കടന്നു: കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 27പ്പേർ.
രാജ്യത്ത് കോവിഡ് മരണം 500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27പ്പേരാണ് മരിച്ചത്, ഇതോടെ മരണം ആകെ മരണം 507 ആയി. ഇതുവരെ രാജ്യത്ത് 15, 712 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, അതിൽ 2231 പേർ രോഗമുക്തരായി.
ഡല്‍ഹി ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 45 ദിവസം പ്രായമുളള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. ഈ ആശുപത്രിയിലെ ഡോക്ടർക്കും നഴ്സുമാർക്കും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ രോഗമുക്തി നേടിയ വ്യക്തിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് രോഗം ഭേദമായൊരാളുടെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവാകുന്നത്.
രാജ്യത്തെ വിമാന – ട്രെയിന്‍ സര്‍വീസുകള്‍ മേയ് 15ന് ശേഷം മാത്രമേ പുനരാരംഭിക്കു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടേതായിരിക്കും.
Photo Courtesy : Google/ images are subject to copyright