രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം അയ്യായിരം കവിഞ്ഞു.

രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം അയ്യായിരം കവിഞ്ഞു.

രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം അയ്യായിരം കവിഞ്ഞു. പുണെയില്‍ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച്‍ മരിച്ചു. ഇതോടുകൂടി കോവിഡ് ബാധിച്ച് മരിച്ചവരുടെ 149 ആയി. മഹാരാഷ്ട്രയില്‍ ഇന്ന് 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 5194 ആയി. മഹാരാഷ്ട്രയിലെ കണക്ക് നോക്കുകയാണെങ്കിൽ കൊറോണ ബാധിതരുടെ എണ്ണം 1018 ആയി.

ഡൽഹിയിൽ ഒരു നഴ്സിന് കൂടി കൊറോണ സ്ഥിരീകരിച്ചു. ലോക് ഡൗണിനോടനുബന്ധിച്ച നിയന്ത്രണങ്ങള്‍ നീട്ടാന്‍ കേന്ദ്ര മന്ത്രിസഭാ സമിതിയുടെ റിപ്പോര്‍ട്ട്. പൊതുസ്ഥലങ്ങൾ മെയ് 15 വരെ അടച്ചിടും. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.

നിയന്ത്രണങ്ങള്‍ മയപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാനത്തും ഇന്ന് നിര്‍ണായ ചര്‍ച്ചകള്‍ നടക്കുകയാണ്. മൂന്നുഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. സാലറി ചലഞ്ച് നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ചും ഇന്നത്തെ മന്ത്രി സഭായോഗത്തിൽ ചർച്ച ചെയ്യും.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.