കൊറോണവ്യാപനത്തിൻ്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ലോ​ക്ഡൗ​ണ്‍ പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ച്ചു.

കൊറോണവ്യാപനത്തിൻ്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ലോ​ക്ഡൗ​ണ്‍ പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ച്ചു.

കൊറോണയെ ചെറുക്കാന്‍ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണില്‍ കഴിയുമ്പോൾ കൊറോണവ്യാപനത്തിൻ്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ലോക്ക് ഡൗണ്‍ അവസാനിച്ചു. 11 ആഴ്ചയായി വുഹാനില്‍ തുടരുന്ന ലോക്ക് ഡൗണ്‍ ഇന്നാണ് പൂര്‍ണമായും അവസാനിച്ചത്. ട്രെ​യി​ന്‍, റോ​ഡ്, വ്യോമ ഗ​താ​ഗ​ത​ങ്ങ​ളെ​ല്ലാം പു​ന​രാ​രം​ഭി​ച്ചു. രോ​ഗം ഇ​ല്ലാ​ത്ത​വ​രാ​യ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും ആ​രോ​ഗ്യ​കാ​ര്‍​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വു​ഹാ​ന്‍ വി​ട്ടു​പോ​കാ​ന്‍ സാ​ധി​ക്കും.

കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് ലോക്ക് ഡൗണ്‍ അവസാനിച്ചത്. പ്രാദേശികാതിര്‍ത്തികള്‍ തുറന്നെങ്കിലും ചുരുക്കം ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. ജ​നു​വ​രി അ​വ​സാ​നം മു​ത​ല്‍ മൂ​ന്നു മാ​സ​ത്തോ​ളം ലോ​ക്ഡൗ​ണി​ല്‍ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് വു​ഹാ​ന്‍ സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷം ചൈ​ന​യി​ല്‍ 3,300 ല്‍ ​ഏ​റെ പേ​രാ​ണ് മ​രി​ച്ച​ത്. 2019 ഡിസംബറിലായിരുന്നു വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ആഴ്ചകളില്‍ വൈറസ്ബാധിതരുടെ എണ്ണം ഒരു ശതമാനത്തോളം താഴ്ന്നതിനെ തുടര്‍ന്ന് നിയന്ത്രണത്തിൽ ചെറിയ ഇളവുകൾ വരുത്തിയിരുന്നു.

പൊ​തു​വാ​ഹ​ന ഗ​താ​ഗ​ത​വും മെ​ട്രോ റെ​യി​ല്‍ സ​ര്‍​വീ​സും കഴിഞ്ഞ ആഴ്ച്ച തന്നെ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഇന്ന് ലോക്‌ഡൗൺ അവസാനിക്കുന്നതോടെ ഇന്നുമുതൽ ട്രെയിന്‍, വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കും. കൂടാതെ നഗരത്തിലെ സാമ്പത്തിക-സാമൂഹിക പ്രവര്‍ത്തനങ്ങളും പൂര്‍ണമായും പുനരാരംഭിക്കും. എന്നാല്‍ തുടര്‍ന്നും ഉണ്ടാകാനിടയുള്ള രോഗസംക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധനടപടികള്‍ ആരംഭിച്ചതായും പകര്‍ച്ചവ്യാധി നിയന്ത്രണവകുപ്പുദ്യോഗസ്ഥൻ അറിയിച്ചു.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.