സംസ്ഥാനത്തിന് ഇന്ന് വലിയ ആശ്വാസമാണുള്ളത്: പുതുതായി 2 രോഗികൾ മാത്രം, 36പ്പേർ രോഗമുക്തരായി.
ഇന്ന് സംസ്ഥാനത്തിന് വലിയ ആശ്വാസമാണുള്ളത്, ഇന്ന് രണ്ടുപ്പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഒരാള്‍ക്കുവീതമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇവർ വിദേശത്ത് നിന്നും എത്തിയവരാണ്. ഇന്ന് സംസ്ഥാനത്ത് 36 പ്പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 179, അതേസമയം രോഗബാധിതരുടെ എണ്ണം 194 ആയി കുറഞ്ഞു.
ഇന്ന് രോഗമുക്തി നേടിയത് കാസര്‍കോട് 28, മലപ്പുറം 6, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ്. നീരിക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു. നിലവിൽ നിരീക്ഷണത്തിലുള്ളത് 1,16,941 പേരാണ്, അതിൽ 816 പേര് ആശുപത്രികളിലായാണ് നിരീക്ഷണത്തിലുള്ളത്.
176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright