രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ സ്മാർട്ട് ലോക്ക് ഡൗൺ നടപ്പിലാക്കിയേക്കും.

രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ സ്മാർട്ട് ലോക്ക് ഡൗൺ നടപ്പിലാക്കിയേക്കും.

രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ സ്മാർട്ട് ലോക്ക് ഡൗൺ നടപ്പിലാക്കിയേക്കും. ഇതിനായി രാജ്യത്തെ മൂന്ന് സോണുകളാക്കി മാറ്റിയാകും ഇനി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കും, എന്നാൽ ഇതിനുശേഷമായിരിക്കും പുതിയരീതിയിലുള്ള ലോക്ഡൗൺ നടപ്പിലാക്കുകയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്ന് സോണുകളാണ് സ്‍മാർട്ട് ലോക്ഡൗണിൽ ഉണ്ടാവുക. കൊറോണ ബാധയുടെ തീവ്രതയുടെ അടിസ്ഥാനത്തിലായിരിക്കും ഇത് കണക്കാക്കുക.

രോഗബാധിതരുടെ എണ്ണം വലിയതോതിൽ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും. ഇവിടെ ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും അനുവദിക്കില്ല. ഇങ്ങനെയുള്ളവയായിരിക്കും റെഡ് സോണിൽ വരുക.

കൊറോണ ബാധിതരുടെ എണ്ണം വളരെ കുറഞ്ഞ സ്ഥലങ്ങളാണ് ഓറഞ്ച് സോണിൽ വരിക. ഇവിടെ അത്യാവശ്യം പ്രവർത്തനങ്ങൾ അനുവദിക്കും. കൃഷി വിളവെടുപ്പ്, അത്യാവശ്യമെങ്കിൽ പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയവ.

കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളാകും ഗ്രീൻ സോണാകുക. ഇവിടെ സാമൂഹിക അകലം പാലിച്ചുകൊണ്ട് സൂഷ്മ-ചെറുകിട- ഇടത്തരം വ്യവസായങ്ങൾ പ്രവർത്തിക്കാൻ അനുവദിച്ചേക്കും.കൂടാതെ കൂടുതൽ ഇളവുകളും ഇവിടെ കിട്ടും.

ഇന്നലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫെറെൻസിൽ മിക്ക സംസ്ഥാനങ്ങളും ലോക്ഡൗൺ നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്, എന്നാൽ ലോക്ഡൗൺ അധികം നീട്ടിയാൽ ഇന്ത്യയുടെ സമ്പദ്ഘടനയെ ബാധിച്ചേക്കുമെന്നതിനാലാണ് ഇങ്ങനെയൊരു സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.