സംസ്ഥാനത്ത് ഇന്ന് എട്ടു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.
സംസ്ഥാനത്ത് ഇന്ന് എട്ടു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂരില്‍ 4, കോഴിക്കോട്ട് 3, കാസര്‍കോട്ട് ഒന്ന് എന്നിങ്ങനെയാണ് പുതിയ രോഗികള്‍. ഇതിൽ അഞ്ചുപ്പേർ വിദേശത്തുനിന്നും വന്നതാണ്. ബാക്കി മൂന്നുപ്പേർക്ക് സമ്പർക്കംവഴി ബാധിച്ചതാണ്.
ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത് 13പ്പേരാണ്, കാസര്‍കോഡ് 6, എറണാകുളം 2, പാലക്കാട് 2. കൊല്ലം 1, തൃശൂര്‍, 1 മലപ്പുറം 1 എന്നിങ്ങനെയാണ് പരിശോധന ഫലം നെഗറ്റീവായത്. ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ സംസ്ഥാനത്ത് 211പ്പേർ രോഗമുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,511 പേര് വീടുകളിലും 564 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 81 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Photo Courtesy : Google/ images are subject to copyright