നിങ്ങൾ വോഡഫോൺ – ഐഡിയ ഉപഭോക്താക്കളാണോ: എങ്കിൽ വർക്ക് ഫ്രം ഹോം എളുപ്പമാക്കാം..

നിങ്ങൾ വോഡഫോൺ – ഐഡിയ ഉപഭോക്താക്കളാണോ: എങ്കിൽ വർക്ക് ഫ്രം ഹോം എളുപ്പമാക്കാം..

കോവിഡ് മഹാമാരി ലോകമാകെ പടരുന്ന സാഹചര്യത്തിൽ ഒട്ടുമിക്ക സംരംഭങ്ങളും സുരക്ഷയുടെ ഭാഗമായി വർക്ക് ഫ്രം ഹോമിലേക്ക് മാറിയിരിക്കുകയാണ്. ഇങ്ങനെ വീട്ടിലിരുന്നു ജോലിചെയ്യുന്ന പ്രൊഫെഷണലുകൾക്കായി വോഡഫോണ്‍ – ഐഡിയ ഒരുക്കിയിരിക്കുന്ന സർവീസാണ്, ബിസിനസ്സ് തുടർച്ച പ്രോഗ്രാം(Business Continuity Programme, BCP ) ഒട്ടുമിക്ക സംരംഭകർക്കും ഇത് വളരെ സഹായകവുമാണ്. ഇത്തരത്തിലുള്ള പ്രോഗ്രാം ഉപയോഗിച്ച് സംരംഭകർക്ക് അവരുടെ പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനും, അവരുടെ ജീവനക്കാരുമായി എളുപ്പത്തിൽ ഇടപഴകാനും ഇതിലൂടെ സാധിക്കും. വോഡഫോണ്‍ – ഐഡിയ ഇതിനായി ഒരുക്കിയിരിക്കുന്ന സർവീസുകൾ എന്തൊക്കെയാണെന്ന് നോക്കാം.

– വോഡഫോണ്‍ ഐഡിയ ഓഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷന്‍: ഇതുവഴി ഒറ്റ ക്ലിക്കിലൂടെ എല്ലാ ജീവനക്കാരുമായി കോൺഫറൻസ് കോൾ ചെയ്യുവാൻ സാധിക്കും. ഇത് ഉപയോഗിക്കുന്നതിനായി ഇൻ്റെർനെറ്റിൻ്റെ ആവശ്യമില്ല, ഇന്റർനെറ്റ് ഇല്ലാത്തവർക്കും ഉപയോഗിക്കാം. ഹൈ ഡെഫിനിഷൻ ഓഡിയോ ക്വളിറ്റി ഈ സൊല്യൂഷൻ വഴി ലഭിക്കും, കൂടാതെ ഇത് റെക്കോർഡ് ചെയ്യുവാനും സാധിക്കുന്നതാണ്. മൂന്നുമാസത്തേക്ക് ഇത് സൗജന്യമായി ലഭിക്കും. ഇ-മെയിൽ പർച്ചെയ്‌സ് ഓർഡറും, KYC ഡോക്യുമെന്റ്സ് സോഫ്റ്റ്‌കോപ്പിയും നൽകിയാൽ വൊഡാഫോൺ വരിക്കാർക്ക് ഇത് ആരംഭിക്കാൻ സാധിക്കും.

– വോഡഫോണ്‍ സെക്യൂര്‍ ഡിവൈസ് മാനേജര്‍ (VSDM) – ഇതുവഴി കമ്പനി ഡാറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സാധിക്കും. വർക്ക് ഫ്രം ഹോമിൽ ജീവനക്കാർ പബ്ലിക് ഇൻ്റെർനെറ്റുമായി കണക്ട് ചെയ്യുമ്പോൾ കമ്പനിയുടെ ഇ-മെയിലും, ആപ്പ്ളിക്കേഷനും തുറക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ VSDM വഴി സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കും. ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഡിവൈസുകളിൽ നിന്നും കമ്പനിയുടെ ഡാറ്റകൾ കട്ട് കോപ്പി ചെയ്യാനോ, ഇ- മെയിൽ അറ്റാച്ചുമെന്റുകൾ ഡൌൺലോഡ് ചെയ്‌ത്‌ മറ്റു അപ്ലിക്കേഷൻ വഴി അയക്കാനോ സാധിക്കുന്നതല്ല. ഏപ്രിൽ 30 വരെ ഈ സർവീസ് സൗജന്യമായി ഉപയോഗിക്കാം.

– ക്ലൗഡ് ടെലിഫോണി + ഓട്ടോ റിസപ്ഷനിസ്റ്റ് സര്‍വീസസ് : വർക്ക് ഫ്രം ഹോം സാഹചര്യത്തിൽ മുൻപ് ബന്ധപ്പെട്ടതുപോലെ കസ്റ്റർമേഴ്‌സുമായി ബന്ധപ്പെടുന്നതിന് കോളുകൾ സ്വീകരിക്കുവാനും, കോളുകൾ റെക്കോർഡ് ചെയ്യുവാനും ഈ സർവീസ് വഴി സാധിക്കും. ഇതുവഴി കമ്പനിയുടെ കസ്റ്റമേഴ്‌സുമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും സുഖമമാക്കാൻ സാധിക്കും. ഈ സൊല്യൂഷൻ ഉപയോഗിക്കാൻ ഇൻ്റെർനെറ്റിൻ്റെ ആവശ്യമില്ല. ഈ സർവീസിനായി കുറഞ്ഞത് 500 രൂപയാണ് കമ്പനി ഈടാക്കുന്നത്.

– മൊബൈല്‍ അഡ്വര്‍ടൈസ്‌മെന്റ് : ലോക്ഡൗൺ കാലഘട്ടത്തിൽ ഒട്ടുമിക്ക സംരംഭകരും പ്രവർത്തിക്കുന്നുണ്ടെങ്കിലും, അവരുടെ പ്രൊഡക്ടിനെ കുറിച്ചോ, സർവീസിനെ കുറിച്ചോ അവരുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാൻ പ്രയാസം നേരിടുന്നുണ്ട്. മൊബൈൽ അഡ്വര്‍ടൈസ്‌മെന്റ് മുഖേന SMS, ഫ്ലാഷ് മെസ്സേജ്, വോയിസ് നോട്ട് എന്നിവ വഴി ഉപഭോക്താക്കളിലോട്ട് കമ്പനിയുടെ പ്രോഡക്റ്റ്, സർവീസ് എന്നിവയെക്കുറിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കും.

– വോഡഫോണ്‍ മൊബൈല്‍ വര്‍ക്ക് ഫോഴ്‌സ് എസന്‍ഷ്യല്‍സ് (VMWFE): കൊറോണ പടരുന്നസാഹചര്യത്തിൽ ഉപഭോക്താക്കളുമായി ഇൻവോയ്‌സ്‌, റെസീപ്റ്റ് എന്നിവ കൈമാറാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ VMWFE വഴി ജീവനക്കാർക്ക് വീട്ടിലിരുന്നുകൊണ്ട്ത്തന്നെ ഡാറ്റ കളക്റ്റ് ചെയ്യുവാനും, അപ്‌ലോഡ് ചെയ്യുവാനും സാധിക്കുന്നു.

 

– സ്‌പെഷ്യല്‍ ഡാറ്റ, എന്റര്‍ടൈന്‍മെന്റ് പാക്കുകള്‍ : വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുമ്പോൾ ഒരു ദിവസം ഉപയോഗിക്കാവുന്ന ഡാറ്റ തീർന്നുപോകുന്ന സാഹചര്യങ്ങളുണ്ട്. ഇത്തരം സാഹചര്യത്തിൽ പ്ലാൻ മാറ്റാതെ തന്നെ ഡാറ്റ ടോപ്പ് അപ്പ് ചെയ്യുവാൻ ‘മൈ വോഡഫോൺ’ ആപ്പിലൂടെ സാധിക്കുന്നു. കൂടാതെ RedX എന്ന നൂതന പ്ലാനും കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്കായി ഒരുക്കിയിട്ടുണ്ട്.

 

 – വെബ് ബഡി (Web Buddy) (വെബ്‌സൈറ്റ് + പേയ്‌മെന്റ് ഗേറ്റ് വേ) : വെബ് ബഡ്ഡി വഴി പുതിയതായി ഒരു വെബ്‌സൈറ്റ് ആരംഭിക്കുവാനും, തങ്ങളുടെ ആവശ്യാനുസരണം അത് ഡിസൈൻ ചെയ്യുവാനും സാധിക്കും. ഈ വെബ്‌സൈറ്റ് വഴി ചെറുകിട സംരംഭകർക്കുപോലും സാധനങ്ങൾ വിൽക്കുവാനും, വിവിധ പേയ്‌മെൻറ് ഓപ്ഷനുകൾ ഇന്റെഗ്രേറ്റ് ചെയ്യുന്നതിലൂടെ ഓൺലൈനായി ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും പേയ്‌മെൻറ് സ്വീകരിക്കാൻ സാധിക്കുന്നു. വെബ് ബഡി വാർഷിക പ്ലാൻ 2999 രൂപ മുതൽ ലഭിക്കുന്നതാണ്.

– ഗൂഗിള്‍ സ്യുട്ട്(G-Suite) , മൈക്രോസോഫ്റ്റ് ഓഫീസ് 365 (O365 ): ഈ രണ്ടു സേവനങ്ങളും വഴി ജീവനക്കാരുമായും, ഇടപാടുകാരുമായും കൂടുതൽ വ്യക്തതയോടെ ഇടപഴുകുവാൻ സാധിക്കും. ഒരേ സമയംത്തന്നെ എല്ലാവർക്കും ഒരുമിച്ച് ഡോക്യൂമെൻറ്‌സ്, സ്‌പ്രെഡ്‌ ഷീറ്റ്സ്, പ്രസന്റേഷൻ എന്നിവയിൽ പ്രവർത്തിക്കാൻ സാധിക്കുന്നു. കൂടാതെ ടീം കലണ്ടറുകൾ ഒരുക്കുവാനും സാധിക്കുന്നു. കോൺഫെറെൻസ് വഴി ടീംസിനെ കണ്ടുമുട്ടുന്നതിനും ഫയലുകൾ ക്ലൗഡിൽ സൂക്ഷിക്കുന്നതിനും സാധിക്കുന്നു. മാസം 149 രൂപയാണ് കുറഞ്ഞ പ്ലാനിന് കമ്പനി ഈടാക്കുന്നത്.

 – ഡാറ്റ സെന്റര്‍ കോ-ലൊക്കേഷന്‍ സര്‍വിസ് – ജീവക്കാർക്കും ഉപഭോക്താക്കൾക്കും എവിടെ നിന്നു വേണമെങ്കിലും സേവനങ്ങളും, പോർട്ടലുകളും ലഭ്യമാക്കുന്നതിന് വേണ്ടി ക്ലൗഡുമായി ബന്ധപ്പെടുത്തി സർവറുകൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. വോഡഫോൺ- ഐഡിയ ഇത് കുറഞ്ഞ ചിലവിൽ ലഭ്യമാക്കുന്നതിന് വേണ്ടി ഏഷ്യയിലെ ഏറ്റവും വലിയ ടയർ 4 ഡാറ്റ സെന്റർ കോ-ലൊക്കേഷൻ സർവീസ് പ്രൊവൈഡറുമായി ചേർന്നിരിക്കുകയാണ്.

 – സന്ദേശങ്ങള്‍ ഒറ്റയടിക്ക് : ഈ സർവീസിലൂടെ ഇൻസ്റ്റന്റ് ആയി കസ്റ്റമേഴ്‌സിന് ടെക്സ്റ്റ്, വോയിസ് മെസ്സേജ് എന്നിവ അയക്കുവാൻ സാധിക്കുന്നു.

 

വോഡഫോൺ- ഐഡിയയുടെ ഈ സർവീസുകളിലൂടെ നിങ്ങളുടെ ഈ ലോകഡൗൺ കാലഘട്ടത്തിലെ വർക്ക് ഫ്രം ഹോം സുഗമമാക്കൂ…Stay Home..Stay Safe …

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.