രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.

രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.

രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. പൊതുഗതാഗതസംവിധാനം അനുവദിക്കില്ല. ഏപ്രിൽ 20 ശേഷം ലാബുകൾ തുറക്കാം, വിനോദ സഞ്ചാരികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളും ഹോംസ്‌റ്റേകളുംതുറക്കാം, പോസ്റ്റോഫീസുകളും തുറക്കാം, ഐടി സ്ഥാപനങ്ങള്‍ക്കും തുറക്കാം, എന്നാൽ 50 ശതമാനത്തിന് മുകളിൽ ജീവനക്കാരെ അനുവദിക്കരുത്.

കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം പ്രവർത്തിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്. കാര്‍ഷികവൃത്തിക്ക് തടസമുണ്ടാവില്ല. ചന്തകള്‍ തുറക്കാം. തേയിലത്തോട്ടങ്ങള്‍ തുറക്കാം.
ബാറുകള്‍ തുറക്കരുത്. ബസ്, ട്രെയിന്‍, വിമാനം, മെട്രോ ഏപ്രില്‍ 20നുശേഷവും അനുവദിക്കില്ല.
റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.

തിയറ്ററുകളും മാളുകളും പാര്‍ക്കുകളും തുറക്കരുത്. മദ്യവും സിഗരറ്റും വില്‍ക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല, കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കും, അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും, പൊതു ആരാധന നടത്താൻ പാടില്ല, പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം, മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം, ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളിലുള്ളവര്‍ക്ക്‌ യാത്രാനുമതി, അത്യാവശ്യ സാഹചര്യങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.

ഹോട്സ്പോട്ടുകള്‍ക്കും മാര്‍ഗരേഖ പുറത്തിറക്കി. ഹോട്സ്പോട്ടുകളില്‍ ഇളവുകള്‍ അനുവദിക്കില്ല. എന്നാൽ, കൊവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.