സംസ്ഥാനത്ത് ഇന്ന് ഒരാൾക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഒരാൾക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഒരാൾക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിലാണ് കൊറോണ സ്ഥിരീകരിച്ചത്, സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട് നാലുപേര്‍ക്കും കോഴിക്കോട് രണ്ടുപേര്‍ക്കും കൊല്ലത്ത് ഒരാള്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 387 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 167 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. ഇതില്‍ 96,942 പേര്‍ വീടുകളിലും, 522 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ച 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 114 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. കൊറോണ വൈറസ് വ്യാപനത്തിൻ്റെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 21 പ്രത്യേക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും, എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇത്തരത്തിലുള്ള സംവിധാനം ആദ്യമായിട്ടാണ് ഒരുക്കുന്നത്.

കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനത്തിനുള്ള സഹായം പ്രഖ്യാപിച്ചില്ലെന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.