സംസ്ഥാനത്ത് ഇന്ന് ഏഴുപ്പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 7പ്പേർ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് ഏഴുപ്പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 7പ്പേർ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് ഏഴുപ്പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് രോഗബാധയുണ്ടായ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.

ഇന്ന് ഏഴുപേര്‍ രോഗമുക്തി നേടി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും വയനാട്ടില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 457 പേര്‍ക്കാണ്, അതിൽ 116 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ആകെ 21,044 പേര്‍ നിരീക്ഷണത്തിലുണ്ട്. അതിൽ 20,580 പേര്‍ വീടുകളിലും 464 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂരില്‍ 55 പേരും കാസര്‍കോട്ട് 15 പേരും കോഴിക്കോട്ട് 11 പേരുമാണ് ചികിത്സയിലുള്ളത്. വയനാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആരും തന്നെ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 84 കാരനായ അബൂബക്കര്‍ രോഗമുക്തി നേടിയ കാര്യവും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ ഇടപെടലുകളില്‍ കേന്ദ്ര സർക്കാർ സംതൃപ്തി രേഖപ്പെടുത്തി. പ്രവാസികളുടെ സുരക്ഷയ്ക്കുള്ള നടപടികളിലും കേന്ദ്രത്തിന് തൃപ്തിയാണ്. ആശുപത്രികള്‍,ഡോക്ടര്‍മാര്‍,രോഗികളുടെ ബന്ധുക്കള്‍ എന്നിവരില്‍നിന്ന് മരുന്നുകള്‍ ശേഖരിച്ച് എവിടെയുമുള്ള രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്ന സംവിധാനം പോലീസ് വിജയകരമായി നടപ്പാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.