സംസ്ഥാനത്തെ രോഗബാധ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്തെ രോഗബാധ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്തെ രോഗബാധ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഡ് സോണിലാകെ സാധാരണ ലോക്ഡൗൺ ബാധകമായിരിക്കും, എന്നാൽ അതില്‍തന്നെയുള്ള പ്രത്യേക രോഗബാധിത പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തും.

കാസർഗോഡിൽ നടപ്പിലാക്കിയതുപോലെ മറ്റുജില്ലകളിലും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അത്തരം പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും, നിലവിൽ ഒരു പ്രദേശത്തേക്ക് എത്താന്‍ പല വഴികളുണ്ടാവും, എന്നാൽ അത്തരം പ്രദേശങ്ങളിലെ ബാക്കിയുള്ള വഴികൾ അടച്ച് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും.

ആ വഴിയിൽ പോലീസ് ഉദ്യാഗസ്ഥരുടെ പരിശോധനയുണ്ടാവുമെന്നും, ഇതിനോട് എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.