സംസ്ഥാനത്ത് ഇന്ന് 3 പ്പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്ത് ഇന്ന് 3 പ്പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്ത് ഇന്ന് 3 പ്പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി തത്സമയം, വീഡിയോ സ്റ്റോറി കാണുന്നതിനായി Click Here: https://bit.ly/3b5WU6T

കണ്ണൂർ 2പ്പേർക്കും, പാലക്കാട് ഒരാൾക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ക്കും വിഷു-അംബേദ്കര്‍ ജയന്തി ആശംസകള്‍ നേർന്നാണ് അദ്ദേഹം ഇന്ന് വാർത്താസമ്മേളനം ആരംഭിച്ചത്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്ന് വന്നതാണ്. ഇന്ന് 19പ്പേരാണ് രോഗമുക്തിനേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ രോഗം ബാധിച്ച 378 പേരില്‍ 178 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിലവിൽ 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. അതിൽ 1,11,468 പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

86 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15,683 സാമ്പിളുകള്‍ അയച്ചു. ഇതില്‍ 14,829 രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നുണ്ട്, ഇത് കേരളത്തിന് ആശ്വാസമാണ്. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരും, അല്ലെങ്കിൽ അത് അപകടകരമാണ്.

രോഗമുക്തരുടെ എണ്ണം കൂടുന്നത് നിയന്ത്രണം കുറയ്ക്കാനുള്ള കാരണമല്ല. വൈറസിൻ്റെ വ്യാപനം എപ്പോൾ വേണമെങ്കിലും സംഭവിക്കാം, അതിനാൽ ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഷുവിന്റെ പേരിലുള്ള കൂടിച്ചേരലുകള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. നമ്മുടെ നാട് അസാധാരണമായ ഒരു പ്രതിസന്ധിയെ നേരിടുന്ന ഈ സാഹചര്യത്തില്‍ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാകട്ടെ എന്ന് ഓരോരുത്തരോടും അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനം ആരംഭിച്ചപ്പോൾ പറഞ്ഞു.

വിദേശത്ത് കുടുങ്ങിയ പ്രവാസിമലയാളികളെ തിരികെകൊണ്ടുവരുന്ന കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങള്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണനയിലുണ്ടെന്നും, വെറ്റിലകൃഷിക്കാര്‍ക്ക് ആഴ്ചയിലൊരുദിവസം ഉല്‍പ്പന്നം മാര്‍ക്കറ്റിലെത്തിക്കാമെന്നും, സ്വര്‍ണപ്പണയവായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും, വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.