രാജ്യത്ത് ലോക്ഡൗൺ മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്ത് ലോക്ഡൗൺ മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്ത് ലോക്ഡൗൺ മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൊറോണയ്‌ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും, അതിന് കാരണം ജനങ്ങളുടെ ത്യാഗമാണെന്നും, അനുസരണയുള്ള പടയാളികളെ നമിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌തത്‌.

ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരും. അടുത്ത ആഴ്ച ഏറെ നിര്‍ണായകമാണെന്നും, യുദ്ധം ഇതുവരെ ജയിച്ചു ഇനിയും നല്ല രീതിയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാക്കുന്നു. ഉല്‍സവങ്ങള്‍ മാതൃകാപരമായാണ് ആഘോഷിച്ചത്.

മറ്റു രാജ്യങ്ങള്‍ നേരിട്ട പ്രയാസങ്ങളും നടപടികളും നാം കണ്ടിരുന്നു. നമ്മുടെ രാജ്യത്ത് യാത്രാനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കി. കൂടാതെ 550 രോഗികള്‍ മാത്രമുള്ളപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഇന്ത്യ നടപടിയെടുത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദിയുണ്ട്, കൊറോണ പ്രതിരോധത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ലോക്ഡൗൺ അവസാനിക്കിരിക്കേയാണ് വീണ്ടും 19 ദിവസത്തേക്ക് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്, എന്നാൽ ഏപ്രിൽ 20ന് ശേഷം സാഹചര്യം നോക്കി ഇളവുകൾ നല്കാമെന്നുമദ്ദേഹം പറഞ്ഞു. എന്നാൽ ഇളവുകൾ നൽകുക വ്യവസ്ഥകൾക്കനുസൃതമായിരിക്കും. വ്യവസ്ഥകൾ ലംഘിച്ചാൽ ഇളവുകൾ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയെ ചെറുക്കുന്നതില്‍ ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സാമൂഹ്യ ഐക്യം അംബേദ്കറിനുള്ള ശ്രദ്ധാഞ്ജലിയാണെന്നും അദ്ദേഹം അംബേദ്കര്‍ ദിനത്തെ അനുസ്മരിച്ചുകൊണ്ടു പറഞ്ഞു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.