പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് അറിയിക്കാനാണ് അഭിസംബോധന. നാളെ രാവിലെ പത്തുമണിക്കായിരിക്കും അഭിസംബോധന. കൊവിഡ് ബാധയുടെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിര്‍ണ്ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് അഭിസംബോധന. രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്നാണ് സൂചന.

സംസ്ഥാന സർക്കാർ ലോക്ഡൗണ്‍ നീട്ടുമ്പോള്‍ നല്‍കേണ്ട ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് ശേഷം നിശ്ചയിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത് തീരുമാനിക്കുന്നതിനായി മറ്റന്നാൾ വീണ്ടും മന്ത്രി സഭാ യോഗം ചേരും.

21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി എന്ത് പ്രഖ്യാപനം എപ്പോള്‍ നടത്തുമെന്ന വലിയ ആകാംക്ഷയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉണ്ടായിരുന്നത്. അതാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നാളെ ജനങ്ങളുമായി സംവദിക്കുന്നത്. നാളത്തെ പ്രഖ്യാപനം നിർണ്ണായകമായിരിക്കും.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 37 ആയി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 310 ആയി. കൂടാതെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 9152 ആയി.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.