സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി: മാഹി സ്വദേശിയാണ് മരിച്ചത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി: മാഹി സ്വദേശിയാണ് മരിച്ചത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ചികില്‍സയിലുണ്ടായിരുന്ന മാഹി ചെറുകല്ലായി മെഹ്റൂഫ് (71) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് ഗുരുതരമായ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

ഇന്ന് രാവിലെ 7.30 നായിരുന്നു മരണം സംഭവിച്ചത്. രോഗം പകര്‍ന്നത് എവിടെനിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖങ്ങളുള്ള മഹറൂഫ് തലശ്ശേരിയിലാണ് ചികിത്സ തേടിയിരുന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹ്‌റൂഫിനെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. മാറ്റുമ്പോൾ തന്നെ അയാളുടെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പരിയാരം മെഡിക്കല്‍ കേളേജിലെത്തിച്ചത്.

ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുണ്ട്.കൂടാതെ മാര്‍ച്ച് 15 മുതല്‍ 21 വരെ 21 വരെ മതചടങ്ങുകളിലും വിവാഹനിശ്ചയത്തിലും പങ്കെടുത്തിട്ടുണ്ട്. 53 പേര്‍ സമ്പര്‍ക്കപട്ടികയിലുണ്ട്. കുടുംബാംഗങ്ങളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.

ശ്വാസകോശ സംബന്ധമായി കേരളത്തിലെ ഏത് ആശുപത്രിയിലെത്തുന്നവരേയും കോവിഡ് പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.