രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ച്ചകൂടി നീട്ടിയേക്കും: ചിലയിടങ്ങളിൽ ഇളവുനല്‌കും.

രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ച്ചകൂടി നീട്ടിയേക്കും: ചിലയിടങ്ങളിൽ ഇളവുനല്‌കും.

രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ച്ചകൂടി നീട്ടിയേക്കും. ഇന്ന് പ്രധാനമന്ത്രി വിളിച്ച ചേർത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ഡൗൺ നീട്ടാൻ ആവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ഇളവ് നൽകാനും ധാരണയായിട്ടുണ്ട്.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. ലോക്ക്ഡൗണ്‍ നീട്ടി കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കും. ലോക്ക്ഡൗണ്‍ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ശരിയായ തീരുമാനം എന്നാണ് കെജ്‌രിവാള്‍ വിശേഷിപ്പിച്ചത്.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്. പല സംസ്ഥനങ്ങളിലും വിളവെടുപ്പ് കാലമായതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് ഇളവു കൊടുത്തില്ലെങ്കില്‍ രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുമെന്നതിനാൽ ഇങ്ങനെയുള്ള മേഖലകളിൽ ഇളവുനല്‌കും.

അതേസമയം ഒഡിഷയ്ക്കും പഞ്ചാബിനും പിന്നാലെ രാജസ്ഥാന്‍ ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.