സംസ്ഥാനത്ത് ഇന്ന് മുതൽ കൊറോണ വൈറസ് ബാധ പരിശോധിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും.
സംസ്ഥാനത്ത് ഇന്ന് മുതൽ കൊറോണ വൈറസ് ബാധ പരിശോധിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. കേരളത്തില്‍ റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ആദ്യ റാപ്പിഡ് ടെസ്റ്റ് നടത്തുക കൊറോണ ബാധിച്ച് തലസ്ഥാനത്ത് ഒരാൾ മരിച്ച പോത്തൻകോട്ടാണ്. ആയിരം കിറ്റുകളാണ് ആദ്യഘട്ടമെന്ന നിലയിൽ പരിശോധനയ്ക്കായി എത്തിച്ചിട്ടുള്ളത്.
സാധാരണ കോവിഡ് പരിശോധന ഫലം അറിയണമെങ്കിൽ 7 മണിക്കൂർ വേണ്ടിവരും എന്നാൽ റാപിഡ് ടെസ്റ്റിലൂടെ രണ്ടര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ശശി തരൂര്‍ എംപിയുടെ ഇടപെടലിലൂടെയാണ് കിറ്റുകള്‍ എത്തിച്ചതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

