ഇന്ന് ലോക നഴ്‌സ്‌ ദിനം: കോവിഡ് എന്ന മഹാമാരിക്കെതിരെ പൊരുതി ഭൂമിയിലെ മാലാഖമാർ.

ഇന്ന് ലോക നഴ്‌സ്‌ ദിനം:  കോവിഡ് എന്ന മഹാമാരിക്കെതിരെ പൊരുതി ഭൂമിയിലെ മാലാഖമാർ.

ഇന്ന് ലോക നഴ്‌സ്‌ ദിനം. ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്‍റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. ലോകം ഇന്ന് നഴ്സസ് ദിനം ആചരിക്കുമ്പോഴും കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണ് ഭൂമിയിലെ ആ മാലാഖമാർ. ഓരോ ജീവനുകളെയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് അവർ. തങ്ങളുടെ ബുദ്ധിമുട്ടികളും ദുരിതങ്ങളും മറന്ന് മാനവരാശിയുടെ ക്ഷേമത്തിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അവര്‍ ഓരോരുത്തരും.

കൊറോണയെ പിടിച്ച്‌ കെട്ടുന്നതില്‍ മികച്ച പങ്ക് വഹിച്ച്‌ ലോകത്തിന് മുന്‍പില്‍ തന്നെ മാതൃകയായിരിക്കുകയാണ് നമ്മുടെ ഈ മാലാഖമാർ. ആധുനിക ആതുരസേവന രീതികള്‍ക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്‌ളോറന്‍സ് നൈറ്റിംഗലിൻ്റെ ജന്മദിനമായ മേയ് 12 ആണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 854-56 ലെ ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി രാത്രിയിലും കത്തിച്ച റാന്തല്‍ വിളക്കുമായി നടന്ന ആ മഹതി ‘വിളക്കേന്തിയ വനിത’ എന്ന് പിന്നീട് ലോകത്തെങ്ങും അറിയപ്പെട്ടു.

രോഗികളുടെ എണ്ണം, മരണനിരക്ക് തുടങ്ങിയ കണക്കുകളുടെ പിന്‍ബലത്തോടെ ചികിത്സ ശാസ്ത്രീയമാക്കാന്‍ തുടക്കം കുറിച്ചത് ഫ്‌ളോറന്‍സ് നൈറ്റിംഗലാണ്. നഴ്‌സിംഗ് ജോലി ഇന്നേറ്റവും ആകര്‍ഷകമായ ജോലികളിലൊന്നാണ്. മലയാളി നഴ്‌സുമാര്‍ ലോകമെമ്പാടും ജോലി ചെയ്യുന്നു. വിദ്യാഭ്യാസവും കഠിനാധ്വാനവും അര്‍പ്പണമനോഭാവവും ആണ് വിദേശ രാജ്യങ്ങളില്‍ അവര്‍ക്ക് അംഗീകാരം നേടിക്കൊടുക്കുന്നത്.

കോവിഡ്-19ന്റെ പ്രതിരോധത്തിനിടയില്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. സുരക്ഷ ഉപകരണങ്ങള്‍ നല്‍കിക്കൊണ്ടു മാത്രമേ കൊവിഡ് പോസിറ്റീവ് രേഗികളെ ശുശ്രൂക്ഷിക്കാന്‍ നാം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുകയുള്ളു. ‘Nurses a voice to Lead Nursing the world to Health’ എന്നതാണ് ഈ വര്‍ഷത്തെ തീം.

തൻ്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ നഴ്സസ് ദിനത്തില്‍ നഴ്സുമാര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്തായി മാറുന്നത് എന്നാണ് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്കിൽ കുറിച്ചത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.