ഇന്ന് ലോക നഴ്‌സ്‌ ദിനം: ഭൂമിയിലെ മാലാഖമാർക്കായുള്ള ആദരവായി ഇതാ ഒരു സ്നേഹഗീതം.

ഇന്ന് ലോക നഴ്‌സ്‌ ദിനം: ഭൂമിയിലെ മാലാഖമാർക്കായുള്ള ആദരവായി ഇതാ ഒരു സ്നേഹഗീതം.

ഇന്ന് ലോക നഴ്‌സ്‌ ദിനം. ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്‍റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. ലോകം ഇന്ന് നഴ്സസ് ദിനം ആചരിക്കുമ്പോഴും കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണ് ഭൂമിയിലെ ആ മാലാഖമാർ. ഈ ദുരിത കാലത്ത് ഏറ്റവുകൂടുതൽ വിഷമതകൾ അനുഭവിക്കുന്ന അവർക്ക് ഈ ദിനം അവരോടുള്ള സ്നേഹവും ആദരവും പങ്ക്‌വെക്കാനുള്ളതാണ്. അതിനായി ഈ ദിനത്തിൽ അവർക്കുള്ള ആദരവായി ഒരു സംഗീതം ഒരുക്കിയിരിക്കുകയാണ് ക്യാനഡയിലുള്ള മലയാളികൾ.

എല്ലാ മെഡിക്കൽ ഓഫീസർമാരും പ്രത്യേകിച്ചും എല്ലാ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ഹോസ്പിറ്റൽ സ്റ്റാഫുകൾ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരുടെ അർപ്പണബോധവും പരിശ്രമങ്ങളും വേദനകളും സംബന്ധിച്ച് ഈ നഴ്‌സസ് ദിനത്തിൽ ഒരു സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.

പരസ്പരം കാണാതെ ഒരുമപ്പെടലിൻ്റെ ഒരു സംഗീതം പങ്കുവെച്ചിരിക്കുകയാണ് അവർ. ഈ സംഗീതം നിർമിച്ചിരിക്കുന്നത് കാനഡയിലുള്ള മലയാളിയായ തോമസ് ദേവസിയാണ്, ജോൺ എളമതയുടെ വരികൾക്ക് കൊച്ചിയിലുളള റെജു ജോസഫാണ് സംഗീതവും, പശ്ചാത്തല സംഗീതവും നൽകിയിരിക്കുന്നത്.
റെജു തൻ്റെ എറണാകുളത്തെ കലൂരിലുള്ള വസതിയോട് ചേർന്നുളള സാരങ്കി റെക്കോർഡിങ്ങ് സ്റ്റുഡിയോയിൽ വെച്ച്, “ഉണരൂ പ്രതീക്ഷകളെ” എന്നു തുടങ്ങുന്ന ഗാനം പാടുമ്പോൾ, റെജുവിൻ്റെ മക്കളായ ജഗനും ജോയലുമാണ് ശബ്ദം റെക്കോർഡ് ചെയ്യുന്നതിനും, കീ ബോർഡ് പ്രോഗ്യാമിങ്ങിനും സഹായിച്ചത്.

സെബിൻ നുറേക്കരയാണ് ഈ സംഗീതത്തിൻ്റെ ചിത്രിക്കരണവും എടിറ്റിങ്ങും. സോങ് മിക്സിങ് തദേവൂസ് തൊമ്മിയും, ടെക്‌നിക്കൽ സപ്പോർട്ട് ജയൻ. കെ.ബേബിയുമാണ്. മഹാമാരിക്കെതിരെ അർപ്പണമനോഭാവത്തോടെ പടവെട്ടുന്ന കാനഡയിലേയും, ലോകമെമ്പാടുമുള്ള ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാർക്കും വേണ്ടിയാണ് ഈ ഗാനം അവർ സമർപ്പിക്കുന്നത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.