കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നിർത്തി വച്ച ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും: ബുക്കിംഗ് നാളെ മുതൽ.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നിർത്തി വച്ച ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും: ബുക്കിംഗ് നാളെ മുതൽ.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നിർത്തി വച്ച ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. ആദ്യഘട്ടത്തില്‍ 15 പ്രത്യേക സര്‍വീസുകളാണ് ഉണ്ടാവുകയെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാലുമണിമുതൽ ബുക്കിംഗ് ആരംഭിക്കും. ന്യൂഡല്‍ഹിയില്‍ നിന്ന് മുംബൈ, ബാംഗ്ലൂര്‍, ചെന്നെ, തിരുവനന്തപുരം തുടങ്ങി വിവിധ നഗരങ്ങളിലേക്കാണ് ട്രെയിൻ സർവീസുകൾ.

പ്രത്യേക തീവണ്ടികള്‍ എന്ന നിലയിലായിരിക്കും തീവണ്ടികള്‍ സര്‍വീസ് നടത്തുക. രാജധാനിയുടെ നിരക്കായിരിക്കും ഈടാക്കുക. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും ബുക്കിംഗ്. സ്‌റ്റേഷനില്‍നിന്ന് ടിക്കറ്റ് വില്‍പന ഉണ്ടാവില്ല. കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വീസുകളാണ് ഉണ്ടാവുക.

കൊങ്കണ്‍ പാത വഴിയാണ് സർവീസ്. കോട്ട, വഡോദര,വാസൈ റോഡ്,പന്‍വേല്‍,രത്‌നഗിരി, സവന്ത്വാടി റോഡ്, മഡ്ഗാവ്, കാര്‍വാര്‍, ഉടുപ്പി, മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്,ഷൊര്‍ണൂര്‍, തൃശൂര്‍,എറണാകുളം,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നിങ്ങനെയാണ് വണ്ടിയുടെ യാത്ര. കണ്‍ഫേം ആയ ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കൂ. പ്ലാറ്റ്‌ഫോം ടിക്കറ്റുകളോ ആര്‍.എ.സി ടിക്കറ്റുകളോ ഉണ്ടായിരിക്കില്ല.

യാത്രക്കാരെ കർശനമായി പരിശോധിച്ച ശേഷമായിരിക്കും തീവണ്ടിയിൽ പ്രവേശിപ്പിക്കുള്ളൂ. മുഖാവരണമുള്‍പ്പടെയുള്ള നിബന്ധനകള്‍ യാത്രക്കാര്‍ പാലിക്കണം. കൈയിലുള്ള ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക.

മെയ് 12 മുതൽ അനുവദിച്ചിട്ടുള്ള ട്രെയിന്‍ സര്‍വീസുകള്‍ താഴെ നൽകിയിരിക്കുന്നു.

1. ഹൗറ – ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
2. ന്യൂഡല്‍ഹി- ഹൗറ(ദിവസേന)- മെയ്13
3. രാജേന്ദ്രനഗര്‍- ന്യൂഡല്‍ഹി(ദിവസേന) -മെയ് 12
4. ന്യൂഡല്‍ഹി- രാജേന്ദ്രനഗര്‍(ദിവസേന)- മെയ്13
5. ന്യൂഡല്‍ഹി-ദീബ്രുഗഡ്(ദിവസേന)- മെയ് 12
6. ദീബ്രുഗഡ് -ന്യൂഡല്‍ഹി(ദിവസേന)- മെയ്14
7. ന്യൂഡല്‍ഹി- ജമുതാവി(ദിവസേന)- മെയ് 12
8. ജമുതാവി- ന്യൂഡല്‍ഹി(ദിവസേന)- മെയ്13
9. ബെഗളൂരു- ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
10.ന്യൂഡല്‍ഹി-ബെഗളൂരു-(ദിവസേന) മെയ്14
11.ന്യൂഡല്‍ഹി-തിരുവനന്തപുരം(ചൊവ്വ,ബുധന്‍,ഞായര്‍)
12.തിരുവനന്തപുരം-ന്യൂഡല്‍ഹി(ചൊവ്വ,വ്യാഴം,വെള്ളി)മെയ് 15
13.ന്യൂഡല്‍ഹി- ചെന്നൈ- (ബുധന്‍,വെള്ളി)മെയ്13
14.ചെന്നൈ- ന്യൂഡല്‍ഹി(വെള്ളി,ഞായര്‍)മെയ്15
15.ന്യൂഡല്‍ഹി -ബിലാസ്പുര്‍-(വ്യാഴം,ശനി)മെയ് 12
16.ബിലാസ്പൂര്‍-ന്യൂഡല്‍ഹി- (തിങ്കള്‍,വ്യാഴം)- മെയ്14
17.റാഞ്ചി-ന്യൂഡല്‍ഹി- (വ്യാഴം,ഞായര്‍)- മെയ്14
18.ന്യൂഡല്‍ഹി-റാഞ്ചി-(ബുധന്‍,ശനി) -മെയ്12
19.ന്യൂഡല്‍ഹി-മുംബൈ (ദിവസേന)-മെയ്13
20.മുംബൈ -ന്യൂഡല്‍ഹി(ദിവസേന)-മെയ്12
21.ന്യൂഡല്‍ഹി- അഹമ്മദാബാദ്(ദിവസേന)-മെയ്13
22.അഹമ്മദാബാദ്-ന്യൂഡല്‍ഹി(ദിവസേന)-മെയ്12
23.ന്യൂഡല്‍ഹി-അഗര്‍ത്തല(ബുധന്‍)-മെയ്20
24.അഗര്‍ത്തല- ന്യൂഡല്‍ഹി- (തിങ്കള്‍)-മെയ്18
25.ന്യൂഡല്‍ഹി-ഭുവനേശ്വര്‍(ദിവസേന)- മെയ്14
26.ഭുവനേശ്വര്‍-ന്യൂഡല്‍ഹി-(ദിവസേന)- മെയ്13
27.ന്യൂഡല്‍ഹി-മഡ്ഗാവ് -(വെള്ളി,ശനി)-മെയ് 15
28.മഡ്ഗാവ്-ന്യൂഡല്‍ഹി-(തിങ്കള്‍,ഞായര്‍)-മെയ് 17
29.ന്യൂഡല്‍ഹി-സെക്കന്തരാബാദ്-(ഞായര്‍)-മെയ് 17
30.സെക്കന്തരാബാദ്-ന്യൂഡല്‍ഹി-(ബുധന്‍)-മെയ് 20

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.