ജീവൻ രക്ഷിക്കുന്നവരുടെ ജീവൻ സംരക്ഷിക്കപ്പെടുമ്പോൾ: കൊറോണയെ തോൽപ്പിച്ച എലി ബിയർ

ജീവൻ രക്ഷിക്കുന്നവരുടെ ജീവൻ സംരക്ഷിക്കപ്പെടുമ്പോൾ: കൊറോണയെ തോൽപ്പിച്ച എലി ബിയർ

ഈ കോവിഡ് കാലത്ത് എല്ലാവരും വായിക്കേണ്ട ഒരു കഥയുണ്ട് എലി ബിയർ എന്ന ഇസ്രായേൽക്കാരൻ്റെ. കഥയല്ല ഇത് ജീവിതം തന്നെയാണ്. ഇസ്രായേലിലെ ഏറ്റവും വലിയ സ്വതന്ത്ര സന്നദ്ധസേവക അടിയന്തര മെഡിക്കൽ പ്രതികരണ സംഘടനയായ യുണൈറ്റഡ് ഹട്സാലയുടെ സ്ഥാപകനും പ്രസിഡന്റുമാണ് എലി ബിയർ. ഹെൽത്ത് വർക്കർ ആയിരുന്ന എലി, പിന്നീട് ആംബുലൻസ് സർവീസ് തുടങ്ങുകയായിരുന്നു, ആദ്യം ഒരു ആംബുലൻസിൽ നിന്നുമായിരുന്നു തുടക്കം, ഇപ്പോൾ നൂറുകണക്കിന് ആംബുലൻസുകളും, ആംബുസൈക്കിൾസുമുണ്ട്.

ഹട്സാലയെന്നാൽ ലോകത്തിലെതന്നെ ഏറ്റവും വേഗതയുള്ള ആംബുലൻസ് സർവീസ് എന്നാണ് അറിയപ്പെടുന്നത്. ഇപ്പോൾ ഇസ്രയേലിൽ രോഗികൾക്കും അവശർക്കും വീടുകളിലെത്തി സൗജന്യമായി പരിചരണം നൽകുന്ന വോളണ്ടിയർമാരുടെയും ആംബുലൻസുകളുടെയും ശൃംഖലതന്നെയുണ്ട് യുണൈറ്റഡ് ഹട്സാലയ്ക്ക്. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്, രാജ്യത്ത് എവിടെയായിരുന്നാലും അപകടം സംഭവിച്ചാൽ അവിടെ ഓടിയെത്തും ഇവർ.

നിരവധി ജീവനുകളാണ് എലി രക്ഷപ്പെടുത്തിട്ടുള്ളത്. എന്നാൽ ആറ് ആഴ്ച മുമ്പ് ഫ്ളോറിഡയിലെ മിയാമിയിൽ തന്‍റെ സ്ഥാപനത്തിനായുള്ള ധനസമാഹരണ യാത്രയ്ക്കിടെ എലി ബിയറിന് കോവിഡ് എന്ന മഹാമാരി പിടിപെട്ടു. മിയാമിയിലെ ആശുപത്രിയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന എലി ബിയറിന്‍റെ ആരോഗ്യനില ഒരു ഘട്ടത്തിൽ അതിഗുരുതരാവസ്ഥയിലേക്ക്പോയി, 30 ദിവസത്തോളമാണ് അദ്ദേഹം ഇൻഡ്യൂസ്ഡ് കോമയിൽ വെന്റിലേറ്ററിൽ കിടന്നത്.

അദ്ദേഹത്തിന്‍റെ കരുതൽ അനുഭവിച്ച ഒരോ ആളുകളും അവരുടെ കുടുംബവും അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്താനായുള്ള പ്രാർത്ഥനയിലായിരുന്നു. പിന്നീട് സംഭവിച്ചത് അത്ഭുതകരമായ വീണ്ടെടുക്കൽ ആയിരുന്നു. വെന്റിലേറ്ററിൽ നിന്നും ആറാഴ്ചത്തെ പോരാട്ടത്തിനൊടുവിൽ അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട അദ്ദേഹത്തിന് കുടുംബത്തെ കാണാൻ ഇസ്രയേലിലെത്താൻ ഒരു അഭ്യുദയകാംക്ഷി തന്‍റെ സ്വകാര്യം ജെറ്റ് തന്നെ വിട്ടുനൽകി. ആശുപത്രിയിൽനിന്ന് ആംബുലൻസിൽ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ നിരവധി പേരാണ് വാഹനങ്ങൾ നിർത്തി അദ്ദേഹത്തെ അഭിവാദ്യം ചെയ്തത്.

സൗത്ത് ഫ്ലോറിഡയിലെ ഹട്സാല അംഗങ്ങൾ ആംബുലൻസുകളുമായി പിന്തുടർന്ന് നീണ്ട പരേഡ് ആയി അനുഗമിച്ചു. സ്വന്തം നാടായ ഇസ്രയേലിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ യുനൈറ്റഡ് ഹട്സാലയിലെ വളണ്ടിയർമാരും നൂറുകണക്കിന് ആളുകളുമാണ് എത്തിയത്. അദ്ദേഹത്തിനായി അവിടെ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

എല്ലാ മനുഷ്യരും തുല്ല്യരാണെന്നും, ആരും തമ്മിൽ ഒരു വ്യത്യാസവുമില്ല മുസ്ലീമെന്നോ, ഹിന്ദുവെന്നോ, ക്രിസ്ത്യൻ എന്നോ ഒരു വ്യത്യാസവുമില്ലാതെയാണ് കോവിഡ് ബാധിക്കുക. ആരെവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ബാധിക്കും. ഈ വൈറസിനെ തുരത്താൻ എല്ലാവരും ഒന്നിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം എല്ലാവർക്കും നൽകുന്ന മെസ്സേജ്.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.