സ്ക്രീനിലെ ഹീറോ, ജീവിതത്തിലും ഹീറോ – മിഥുൻ ചക്രവർത്തി

സ്ക്രീനിലെ ഹീറോ, ജീവിതത്തിലും ഹീറോ – മിഥുൻ ചക്രവർത്തി

ബോളിവുഡ് താരങ്ങളിൽ എല്ലാവർക്കും പ്രിയങ്കരനാണ് മിഥുൻ ചക്രവർത്തി. എന്നാൽ എല്ലാവർക്കും മിഥുൻ ചക്രവർത്തി എന്ന നടനെ മാത്രമേഅറിയൂ, എന്നാൽ അദ്ദേഹം ജീവിതത്തിൽ ഒരു സൂപ്പർ ഹീറോ തന്നെയാണ്. മിഥുൻ ചക്രബർത്തി ഒരു പെൺകുഞ്ഞിനെ രക്ഷിക്കുകയും ദത്തെടുക്കുകയും ചെയ്തുവെന്ന് നിങ്ങളിൽ എത്രപ്പേർക്കറിയാം?.. ബോളിവുഡിൽ കുട്ടികളെ ദത്തെടുത്ത നിരവധി സെലിബ്രിറ്റികൾ ഉണ്ടെങ്കിലും, മിഥുൻ്റെയും ദത്തുപുത്രി ദിഷാനിയുടെയും കഥ വളരെ സവിശേഷമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചവറ്റുകുട്ടയില്‍ നിന്നും കണ്ടെത്തിയ കുട്ടിയാണ് ദിഷാനി. അവളെ മിഥുന്‍ ചക്രബര്‍ത്തി തൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഒരു കുട്ടിയെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന പത്രവാര്‍ത്തയെ തുടർന്നാണ് മിഥുന്‍ ചക്രബര്‍ത്തി അധികൃതരുമായി ബന്ധപ്പെട്ടത്.

അന്നത്തെ കാലത്ത് ബോളിവുഡ് ലോകത്തും പത്ര മാധ്യമങ്ങളിലും ഈ വാര്‍ത്ത നിറഞ്ഞു നിന്നു. മിഥുന്‍ ചക്രവര്‍ത്തിയുടെ നല്ല മനസിനെ എല്ലാവരും വാനോളം ഉയര്‍ത്തി. മിഥുന്‍ ചക്രവര്‍ത്തിയ്ക്കും ഭാര്യ യോഗിതയ്ക്കും അവരുടെ ആണ്‍മക്കള്‍ക്കും ഒപ്പം ആ കുഞ്ഞ് വളര്‍ന്നു. മക്കൾ ദിഷാനിയെ സ്വന്തം അനുജത്തിയായിട്ടാണ് കണ്ടത്. അവര്‍ ആവോളം സ്‌നേഹം നല്കി ആ കുട്ടിയെ വളര്‍ത്തി. ആ കുഞ്ഞ് ദിഷ ഇന്ന് വളര്‍ന്ന് ബോളിവുഡിന്‍റെ നായികയായി മാറി.

 

കുഞ്ഞ് ദിഷ വളന്നപ്പോൾ അഭിനയമോഹവും മനസിലുദിച്ചു. അങ്ങനെ സ്‌കൂളില്‍ നിന്ന് അഭിനയം പഠിക്കാനും പോയി. അച്ഛനെ പോലെ വലിയൊരു സിനിമ താരം ആകുക എന്നതാണ് അവളുടെ ആഗ്രഹവും. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലാണ് ദിഷ അഭിനയം പഠിച്ചത്. മഹാക്ഷയ്, നമഷി, ഉഷ്മയ് എന്നിവരാണ് മിഥുന്റെ മറ്റു മക്കള്‍.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.