സംസ്ഥാനത്തിന് ഇന്ന് ആശങ്കാദിനം, 26പ്പേർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

സംസ്ഥാനത്തിന് ഇന്ന് ആശങ്കാദിനം, 26പ്പേർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

സംസ്ഥാനത്തിന് ഇന്ന് ആശങ്കാദിനം, 26പ്പേർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് 10, മലപ്പുറം 5, പാലക്കാട് 3, വയനാട് 3, കണ്ണൂർ 2, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ഓരോരുത്തർക്കുമാണ് കോവിദഃ സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേര്‍ കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഏഴു പേർ വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ. 11 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. കൊല്ലത്തു രണ്ടു പേർക്കും കണ്ണൂരിൽ ഒരാൾക്കും രോഗമുക്തി. ഇന്നും രോഗം ബാധിച്ചവരിൽ രണ്ട്‌ ആരോഗ്യപ്രവർത്തകരും, ഒരു പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം കൂടുന്നത് വിപത്തിൻ്റെ സൂചനയെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം നേരിടാനും മറികടക്കാനും കഴിയുമെന്ന് ഉറപ്പുണ്ട്. ഇന്നുമാത്രം 174 പേരെ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ മൂന്ന്, കാസര്‍കോട് 3, വയനാട് ഏഴ്, കോട്ടയം, തൃശ്ശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇപ്പോള്‍ ഹോട്ട്‌സ്‌പോട്ടുകള്‍. കേരളത്തില്‍ ഇതുവരെ 560 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഓരോ രാജ്യങ്ങളും നിര്‍ദേശിക്കുന്ന പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വാക്‌സിന്റെ അഭാവത്തില്‍ എച്ച്‌ഐവി പോലെതന്നെ ലോകത്താകെ നിലനില്‍ക്കുന്ന ഒന്നായി ഈ വൈറസ് മാറാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതിനാൽ നമ്മുടെ ജീവിതരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും, അതിനായി നമ്മുടെ ആരോഗ്യസംവിധാനം ആ രീതിയില്‍ ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാസ്‌ക് ശീലമാക്കുക, പൊതു ഇടങ്ങളില്‍ തിക്കുംതിരക്കും ഇല്ലാതാക്കാന്‍ ക്രമീകരണങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയവയൊക്കെ ഇതിന്‍റെ ഭാഗമായി ചെയ്യേണ്ടിവരും. ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകളില്‍ നാം വൈറസിനെ കരുതിക്കൊണ്ടായിരിക്കണം ജീവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.