ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിലെ രണ്ടാംഘട്ട ഉ​ത്തേ​ജ​ന പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ്ര​ഖ്യാ​പിച്ച് ധനമന്ത്രി.

ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിലെ രണ്ടാംഘട്ട ഉ​ത്തേ​ജ​ന പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ്ര​ഖ്യാ​പിച്ച് ധനമന്ത്രി.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിലെ രണ്ടാംഘട്ട ഉ​ത്തേ​ജ​ന പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ്ര​ഖ്യാ​പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കും വേ​ണ്ടി​യാ​ണെ​ന്ന് പ​ദ്ധ​തി​ക​ള്‍.

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ കര്‍ഷകര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും വായ്പ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള മികച്ച പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ഒ​മ്ബ​ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. മാ​ര്‍​ച്ച്‌ 31 മു​ത​ലു​ള്ള കാ​ര്‍​ഷി​ക ക​ട​ങ്ങ​ളു​ടെ തി ​രി​ച്ച​ട​വ് മേ​യ് 31 വ​രെ നീ​ട്ടി​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി മൂ​ന്ന് പ​ദ്ധ​തി​ക​ളാ​ണു​ള്ള​ത്. ക​ര്‍​ഷ​ക​ര്‍, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ര​ണ്ടു പ​ദ്ധ​തി​ക​ള്‍ വീ​ത​വും പ്ര​ഖ്യാ​പി​ക്കും. അടുത്ത രണ്ട് മാസത്തേക്ക് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം, വഴിയോര കച്ചവടക്കാര്‍ക്ക് 5000 കോടിയുടെ വായ്പ, കര്‍ഷകര്‍ക്ക് 30000 കോടിയുടെ വായ്പ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നത്.

ദേ​ശീ​യ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​രും താ​മ​സി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്ലാ​ത്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ന്‍ അ​നു​വ​ദി​ക്കും. രാജ്യത്തെ ഏതുറേഷന്‍ കടയില്‍ നിന്നും സൗജന്യഭക്ഷ്യധാന്യം ലഭിക്കും. ഒരുരാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി 2021 മാര്‍ച്ചിനകം സമ്പൂര്‍ണമാകും.

കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ലൂ​ടെ രാ​ജ്യ​ത്തെ 25 ല​ക്ഷം ക​ര്‍​ഷ​ക​ര്‍​ക്ക് 25,000 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. മൂ​ന്ന് കോ​ടി ക​ര്‍​ഷ​ക​ര്‍​ക്ക് മൂ​ന്ന് മാ​സ​ത്തേ​ക്ക് വാ​യ്പ​ക​ള്‍​ക്ക് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 11,002 കോ​ടി രൂ​പ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ കൈ​മാ​റി. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് മു​ഖേ​ന​യാ​ണ് തു​ക കൈ​മാ​റി​യ​ത്. അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​നും തു​ക അ​നു​വ​ദി​ച്ചു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ 50 ശ​ത​മാ​നം പേ​ര്‍ വ​രെ കൂ​ടു​ത​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മ​ട​ങ്ങി​യെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഇ​തു​വ​രെ 10,000 കോ​ടി രൂ​പ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി വേ​ത​നം ന​ല്‍​കി​യെ​ന്നും ധനമന്ത്രി അറിയിച്ചു.

ഗോ​ത്ര-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ആ​റാ​യി​രം കോ​ടി​യു​ടെ പ​ദ്ധ​തി. ഒ​രി​ന്ത്യ, ഒ​രു കൂ​ലി ന​ട​പ്പാ​ക്കും. സ​മ​സ്ത തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും മി​നി​മം കൂ​ലി ഉ​റ​പ്പാ​ക്കും. മി​നി​മം കൂ​ലി​യി​ലെ പ്രാ​ദേ​ശി​ക വേ​ര്‍​തി​രി​വ് ഇ​ല്ലാ​താ​ക്കും. മി​നി​മം കൂ​ലി നി​ശ്ച​യി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ല​ഭി​ത​മാ​ക്കും. കഴി​ഞ്ഞ വ​ര്‍​ഷം 182 രൂ​പ​യാ​യി​രു​ന്ന ശ​രാ​ശ​രി വേ​ത​ന നി​ര​ക്ക് 202 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു.

എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും നി​യ​മ​ന ഉ​ത്ത​ര​വ് ഉ​റ​പ്പാ​ക്കും. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വാ​ര്‍​ഷി​ക ആ​രോ​ഗ്യ​പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കും. മ​ഴ​ക്കാ​ല​ത്ത് സാ​ധ്യ​മാ​യ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ലിം​ഗ​നീ​തി ഉ​റ​പ്പാ​ക്കും. സ​മ​സ്ത തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും സ്ത്രീ​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​വ​കാ​ശം. തോ​ട്ടം, ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍, ക​ന്നു​കാ​ലി, വ​ള​ര്‍​ത്ത​ല്‍ മേ​ഖ​ല​ക​ളി​ലും വ്യാ​പി​പ്പി​ക്കും. തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.