മലയാളസിനിമ മേഖലയില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിൽ റിലീസിനായൊരുങ്ങി ‘ സൂഫിയും സുജാതയും’.

മലയാളസിനിമ മേഖലയില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിൽ റിലീസിനായൊരുങ്ങി ‘ സൂഫിയും സുജാതയും’.

ലോക്ഡൗൺ തുടങ്ങിയതോടെ സിനിമാമേഖലയിലുള്ളവർക്ക് വൻതിരിച്ചടിയാണ് കിട്ടിയിരിക്കുന്നെ. കുഞ്ഞാലി മരക്കാര്‍, വണ്‍, മാലിക്ക് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയെല്ലാം റിലീസ് മുടങ്ങി കിടക്കുകയാണ്. ഇതുമൂലം കുഞ്ഞാലി മരക്കാര്‍, വണ്‍, മാലിക്ക് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയെല്ലാം റിലീസ് മുടങ്ങി കിടക്കുകയാണ്.

പൃത്വിരാജിന്റെ ആടുജീവിതം സിനിമ ഉള്‍പ്പെടെ 25 ഓളം സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. സെന്‍സര്‍ ചെയ്ത 4 ചിത്രങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. 650 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ സിനിമാ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തില്‍ ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതോടെ മലയാളസിനിമ മേഖലയില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രമാകുമിത്.

ബോളിവുഡ് താരം അതിഥി റാവു ഹൈദറാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. വിജയ് ബാബുവാണ് നിര്‍മാണം. ഹിന്ദിക്കും തെലുങ്കിനും തമിഴിനും പിന്നാലെയാണ് മലയാളത്തിലും സിനിമ ഡിജിറ്റല്‍ റിലീസ് നല്‍കുന്നത്. അതേസമയം, മലയാള സിനിമയുടെ ഓണ്‍ലൈന്‍ റിലീസിനെതിരെ തീയറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറില്‍ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ് ജയസൂര്യയുടെ നായികയായി ഈ സിനിമയിൽ എത്തുന്നത്.

ഈ സിനിമ ഉള്‍പ്പെടെ ഏഴ് ചിത്രങ്ങളാണ് ആമസോണ്‍ പ്രൈം സ്ട്രീമിംഗിന് ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചനും അയുഷ്മാന്‍ ഖുരാനയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ഗുലാബോ സിതാബോ, വിദ്യാ ബാലന്റെ ബോളിവുഡ് ചിത്രം ശകുന്തള ദേവി, ജ്യോതിക നായികയായി, സൂര്യ നിര്‍മിച്ച തമിഴ് ചിത്രം പൊന്‍മഗള്‍ വന്താല്‍, ഡാനിഷ് സെയ്തിന്റെ കന്നഡ ചിത്രം, ഫ്രഞ്ച് ബിരിയാണി, കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാര്‍ നിര്‍മിച്ച ലോ, കീര്‍ത്തി സുരേഷ് നായികയായി തമിഴ്, തെലുഗ് ഭാഷകളില്‍ ഒരുക്കിയ പെന്‍ഗ്വിന്‍ എന്നീ മറ്റു ചിത്രങ്ങളാണ് ആമസോണ്‍ പ്രൈം സ്ട്രീമിംഗ് ചെയ്യാനൊരുങ്ങുന്നത്.

ഈയൊരു പ്രതിസന്ധിഘട്ടത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതാണ് ഉചിതമായ തീരുമാനമെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലാഭകരമായ വ്യവസ്ഥയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ ഏറ്റെടുക്കുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.