അതിഥി തൊഴിലാളികൾക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം സോനു സൂദ്.

അതിഥി തൊഴിലാളികൾക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം സോനു സൂദ്.

ലോക്ടൗണിൽ അതിഥി തൊഴിലാളികൾക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം സോനു സൂദ്. ലോക്ക്ഡൗണില്‍ വിവിധയിടങ്ങളിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ കാല്‍നടയായി സ്വന്തം നാടുകളിലേക്ക് പോകുന്നത് നമ്മൾ കണ്ടതാണ്. അങ്ങനെ പോകുംവഴി പലരുടെയും ജീവൻ പൊലിഞ്ഞതും നിരവധിയാണ്.

ഇങ്ങനെയുള്ള ഈ സാഹചര്യത്തിൽ 350 അന്യ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് കയറ്റി അയച്ച്‌ കയ്യടി നേടുകയാണ് ബോളിവുഡ് താരം സോനു സൂദ്. മഹാരാഷ്ട്രയില്‍ കുടുങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളെയാണ് അവരുടെ സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കുകയാണ് താരം.

ഇനിയുള്ള ദിവസങ്ങളില്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും തൊഴിലാളികളെ എത്തിക്കുമെന്നും താരം പറഞ്ഞു. താരം സർക്കാരിൻ്റെ പിന്തുണയോടെയാണ് ഇക്കാര്യം ചെയ്യുന്നത്.

ഇപ്പോൾ തൊഴിലാളികളെ ബസ്സിൽ കയറ്റി അയക്കുന്ന സോനുവിൻ്റെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത്. പ്രമുഖര്‍ ഉള്‍പ്പടെ നിരവധിപേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്.

സിനിമയില്‍ മാത്രമാണ് വില്ലനെന്നും ജീവിതത്തില്‍ നിങ്ങള്‍ ഹീറോ ആണെന്നുമാണ് ആരാധകരുടെ കമന്റ്. ആദ്യമായല്ല സോനു സഹായവുമായി മുന്നോട്ടുവരുന്നത്. നിരവധി പാവപ്പെട്ടവര്‍ക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തൻ്റെ ഹോട്ടല്‍ താരം വിട്ടു കൊടുത്തിരുന്നു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.