1,600 കോ​ടി രൂ​പ​യു​ടെ ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച്‌ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദ്യൂ​ര​പ്പ.

1,600 കോ​ടി രൂ​പ​യു​ടെ ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച്‌ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദ്യൂ​ര​പ്പ.

1,600 കോ​ടി രൂ​പ​യു​ടെ ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച്‌ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദ്യൂ​ര​പ്പ. കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​വാ​നാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ല്‍ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ ജ​ന​ങ്ങ​ള്‍​ക്കയാണ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്.

കര്‍ഷകര്‍ ചെറുകിട, ഇടത്തരം സംരംഭകള്‍, കൈത്തറി നെയ്ത്തുകാര്‍, പുഷ്പകൃഷി ചെയ്യുന്നവര്‍, അലക്കുകാര്‍, ബാര്‍ബര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവർക്കാണ് ഈ പാക്കേജിൻ്റെ ഗുണം ലഭിക്കുക. പുഷ്പകൃഷിക്കാര്‍ക്ക് ഹെക്ടറിന് 25,000 രൂപയുടെ ധനസഹായം ലഭിക്കും. ബാര്‍ബര്‍മാര്‍ക്കും അലക്കുതൊഴിലാളികള്‍ക്കും 5,000 രൂപ വീതവും, ഓട്ടോ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കും 5000
രൂപ വിതവുമാണ് ഒറ്റത്തവണ നഷ്ടപരിഹാരമായി ലഭിക്കുക.

നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 3,000 രൂ​പ വീ​തം ന​ല്‍​കും. നേ​ര​ത്തെ ന​ല്‍​കി​യ 2,000 രൂ​പ​യ്ക്കു പു​റ​മേ​യാ​ണ് ഈ ​തു​ക. കോ​വി​ഡ് ക​ര്‍​ഷ​ക​രെ മാ​ത്ര​മ​ല്ല ന​ഗ​ര​ത്തി​ലും ഗ്രാ​മ​ത്തി​ലു​മു​ള്ള ബാ​ര്‍​ബ​ര്‍​മാ​രെ​യും അ​ല​ക്കു തൊ​ഴി​ലാ​ളി​ക​ളെ​യും ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും 60,000 അ​ല​ക്കു​കാ​ര്‍​ക്കും 2,30,000 ബാ​ര്‍​ബ​ര്‍​മാ​ര്‍​ക്കും 5,000 രൂ​പ വ​ച്ചു ന​ല്‍​കു​മെ​ന്നും യ​ദ്യൂ​ര​പ്പ പ​റ​ഞ്ഞു.

കൈ​ത്ത​റി നെ​യ്ത്തു​കാ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ 2,000 രൂ​പ വീതം നി​ക്ഷേ​പി​ക്കും. ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ ര​ണ്ടു മാ​സ​ത്തെ വൈ​ദ്യു​തി ബി​ല്ല് എ​ഴു​തി ത​ള്ളും. വ​ലി​യ വ്യ​വ​സാ​യ​ങ്ങ​ളു​ടെ വൈ​ദ്യു​ത ബി​ല്ലു​ക​ള്‍ ര​ണ്ടു മാ​സ​ത്തേ​ക്കു മാ​റ്റി വ​യ്ക്കു​മെ​ന്നും യെ​ദ്യൂ​ര​പ്പ വ്യ​ക്ത​മാ​ക്കി.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.